കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാറൂഖ് വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍,ഋതിക്ക് റോഷന്‍ മതിയെന്ന് നിര്‍ദ്ദേശം;ഷാറൂഖിന്റെ ചിത്രം തള്ളി...

ഏതെങ്കിലും ഒരു പ്രമുഖ താരത്തെ വെച്ച് ചിത്രം നിര്‍മ്മിക്കാമെന്നാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചത്.

Google Oneindia Malayalam News

ദില്ലി: ഷാറൂഖ് ഖാന്‍ അഭിനയിച്ച ബോധവത്ക്കരണ വീഡിയോ വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നേത്രാരോഗ്യ ബോധവത്ക്കരണവുമായി ബന്ധപ്പെട്ടാണ് നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ഷാറൂഖ് ഖാന്‍ അഭിനയിക്കുന്ന വീഡിയോ നിര്‍മ്മിച്ചത്. എന്നാല്‍ ഏതു താരത്തെയാണ് ചിത്രത്തില്‍ അഭിനയിപ്പിക്കുന്നതെന്ന കാര്യം ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ല.

ഐഐടിയിലെ വാര്‍ഷികാഘോഷ പരിപാടിക്കിടെ 3 പെണ്‍കുട്ടികളെ പീഡിപ്പിച്ചു,രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍ഐഐടിയിലെ വാര്‍ഷികാഘോഷ പരിപാടിക്കിടെ 3 പെണ്‍കുട്ടികളെ പീഡിപ്പിച്ചു,രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ഡയബറ്റിക് റെറ്റിനോപതി അടക്കമുള്ള നേത്രരോഗങ്ങള്‍ കാരണം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചതിനാലാണ് ബോധവത്ക്കരണ ചിത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. ഇതിന് മുന്നോടിയായി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഏതെങ്കിലും ഒരു പ്രമുഖ താരത്തെ വെച്ച് ചിത്രം നിര്‍മ്മിക്കാമെന്നാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചത്.

ഷാറൂഖിന്റെ വീഡിയോ ഷൂട്ട് ചെയ്തു...

ഷാറൂഖിന്റെ വീഡിയോ ഷൂട്ട് ചെയ്തു...

സിനിമാ താരത്തെ ഉപയോഗിച്ച് ബോധവത്ക്കരണ ചിത്രം നിര്‍മ്മിക്കാമെന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പറഞ്ഞിരുന്നെങ്കിലും ഏതു താരത്തെയാണ് അഭിനയിപ്പിക്കുന്നതെന്ന കാര്യം ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഷാറൂഖ് ഖാനെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചത്.

ഷാറൂഖ് ഖാനെ താല്‍പ്പര്യമില്ല...

ഷാറൂഖ് ഖാനെ താല്‍പ്പര്യമില്ല...

ചീത്രീകരണം പൂര്‍ത്തിയായ ശേഷമാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധികൃതര്‍ ചിത്രം ആരോഗ്യ മന്ത്രാലയത്തിന് നല്‍കിയത്. എന്നാല്‍ ഷാറൂഖ് ഖാനെ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് താല്‍പ്പര്യമില്ലായിരുന്നു. പകരം ഋതിക്ക് റോഷനെയാണ് ആരോഗ്യ മന്ത്രാലയം ഉദ്ദേശിച്ചിരുന്നത്.

ഋതിക്ക് റോഷന്‍ മതി...

ഋതിക്ക് റോഷന്‍ മതി...

കാബില്‍ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് ഋതിക്ക് റോഷനെ ഉപയോഗിച്ച് ചിത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നില്‍. പക്ഷേ, ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് ആരോഗ്യ മന്ത്രാലയത്തെ വിവരമറിയിക്കാത്തതാണ് ഇപ്പോഴത്തെ പോരിന് കാരണം.

ആരോഗ്യ മന്ത്രിയും തൃപ്തനല്ല...

ആരോഗ്യ മന്ത്രിയും തൃപ്തനല്ല...

ഷാറൂഖ് ഖാന്‍ അഭിനയിച്ച ബോധവത്ക്കരണ ചിത്രത്തില്‍ തൃപ്തനല്ലെന്നാണ് ആരോഗ്യ മന്ത്രി ജെപി നഡ്ഡ പ്രതികരിച്ചത്. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആരോഗ്യ മന്ത്രാലയത്തെ കാര്യങ്ങള്‍ അറിയിക്കാത്തതും ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഷാറൂഖ് അഭിനയിച്ച വീഡിയോ ഉപയോഗിക്കേണ്ടെന്ന് തന്നെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. പകരം ഋതിക്ക് റോഷന്റെ വീഡിയോ ചിത്രീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
An eye awareness campaign with Bollywood actor Shah Rukh Khan by the NFDC has been shelved as the health ministry maintains that the videos were shot without its "approval".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X