Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ പാലായനം: സര്‍ക്കാര്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കണം: രാഹുല്‍ ഗാന്ധി

ദില്ലി: കോവിഡിന്‍റെ ഒന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കുടിയേറ്റ തൊഴിലാളികളുടെ സമാനതകളില്ലാത്ത പാലായനമായിരുുന്നു ദില്ലി ഉള്‍പ്പടേയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടത്. കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുമ്പോള്‍ ദില്ലി ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കുടിയേറ്റ പ്രതിസന്ധിയുടെ ആവര്‍ത്തനമായിരിക്കും ദില്ലി, മുംബൈ എന്നിവടങ്ങളില്‍ സംഭവിക്കാന്‍ പോവുന്നതെന്ന ഓര്‍മ്മപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതോടെ നാട്ടിലേക്ക മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ സഹായിക്കേണ്ടത് കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. നിയന്ത്രണങ്ങള്‍ തുടങ്ങിയതോടെ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനത്തക്കേ പാലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധിയുടെ ഈ സമയത്ത് അവരെ സഹായിക്കാൻ കേന്ദ്ര സർക്കാർ അവരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കണം. രോഗവ്യാപനത്തിന്‍റെ പേരില്‍ പൊതുജനങ്ങലെ കുറ്റപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാറിന് അവരെ സഹായിക്കാനും ബാധ്യതയില്ലേയെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ചോദിക്കുന്നു.

rahul-gandhi

പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ദില്ലിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടിലേക്ക് തിരികെ പോവാന്‍ ഒരുങ്ങുന്നത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ്. ദില്ലിയിലെ ആനന്ദ് വിഹാറിൽ അയ്യായിരത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ തടിച്ച് കൂടിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നിയന്ത്രണം കൂടുതല്‍ ശക്തമാക്കിയാല്‍ കുടിയേറ്റ തൊഴിലാളികളുടെ വലിയ പാലായനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
    Vaccine for all above 18 starting from may 1 | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+