കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രതിഷേധം ഫലം കാണില്ല; ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ കിട്ടില്ല

Google Oneindia Malayalam News

ദില്ലി: ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കില്ലെന്ന് സൂചന. വിഷയം അടഞ്ഞ അധ്യായമാണെന്നും ഇനി പുനഃപരിശോധന ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന് ആവശ്യം ഉന്നയിക്കാമെന്നും അവര്‍ പറഞ്ഞു.

Gandhi

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ സിആര്‍പിഎഫ് സുരക്ഷയാക്കി കുറച്ചിരുന്നു. നിലവിലെ സുരക്ഷാ സാഹചര്യം പരിശോധിച്ച ശേഷമാണ് ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യസഭയിലും ലോക്‌സഭയിലും വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് ബഹളം വച്ചിരുന്നു.

എന്തിനാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ? രാജ്യസഭയില്‍ ബഹളം, കോണ്‍ഗ്രസ് നോട്ടീസ്എന്തിനാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ? രാജ്യസഭയില്‍ ബഹളം, കോണ്‍ഗ്രസ് നോട്ടീസ്

ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി എസ്പിജി സുരക്ഷ പുനസ്ഥാപിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. മോദി സര്‍ക്കാര്‍ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മയാണ് രാജ്യസഭയില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കിമിട്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്റെ സുരക്ഷയും കേന്ദ്രം കുറച്ചിട്ടുണ്ട്. യുപിഎ ഭരണത്തില്‍ വാജ്‌പേയിയുടെ എസ്പിജി സുരക്ഷ ഒഴിവാക്കിയിരുന്നില്ലെന്നും രാഷ്ട്രീയത്തിന് അതീതമാണ് നേതാക്കളുടെ സുരക്ഷയെന്നും ആനന്ദ് ശര്‍മ പറഞ്ഞു. സോണിയാ ഗാന്ധി രക്തസാക്ഷിയായ പ്രധാനമന്ത്രിയുടെ ഭാര്യയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മഹാരാഷ്ട്രയില്‍ സമയം കുറിച്ചു; 16-15-12 ഫോര്‍മുല, പവാര്‍-മോദി ചര്‍ച്ചയില്‍ നെറ്റിചുളിച്ച് ശിവസേനമഹാരാഷ്ട്രയില്‍ സമയം കുറിച്ചു; 16-15-12 ഫോര്‍മുല, പവാര്‍-മോദി ചര്‍ച്ചയില്‍ നെറ്റിചുളിച്ച് ശിവസേന

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് എസ്പിജി സുരക്ഷ നിലവിലുള്ളത്. എസ്പിജി സുരക്ഷയുണ്ടാകുമ്പോള്‍ വീട്ടിലും ഓഫീസിലും പൊതുപരിപാടിയിലുമെല്ലാം ശക്തമായ കാവലായിരിക്കും. കഴിക്കുന്ന ഭക്ഷണം, സന്ദര്‍ശകര്‍ എന്നിവയും പരിശോധിക്കും. എന്നാല്‍ നിലവില്‍ ഗാന്ധി കുടുംബത്തിന്റെ സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്. പുറത്തുപോകുന്ന വേളയില്‍ നിശ്ചിത എണ്ണം സിആര്‍പിഎഫുകാര്‍ കൂടെയുണ്ടാകും.

English summary
Government Sources On SPG Row; Matter Closed, Congress Can Keep Asking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X