കശ്മീരിൽ കേന്ദ്രസർക്കാർ അനാവശ്യ പരിഭ്രാന്തി പരത്തുന്നു; നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ്
ദില്ലി: കശ്മീരിലെ അടിയന്തരനടപടികളിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്.കേന്ദ്രത്തിന്റെ നടപടി ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. വിനോദ സഞ്ചാരികളോടും തീർത്ഥാടകരോടും ഇത്തരത്തിൽ പരിഭ്രാന്തരാക്കരുത്. പുറത്ത് നിന്നുള്ളവർക്ക് കശ്മീർ സുരക്ഷിതമല്ല എന്ന് വരുത്തിതീർത്ത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു.
കേന്ദ്രസർക്കാർ ജമ്മു കശ്മീരിലെ ജനങ്ങളെ അനാവശ്യമായി പരിഭ്രാന്തരാക്കുകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കുറ്റപ്പെടുത്തി. എന്താണ് സംസ്ഥാനത്ത് സംഭവിക്കുന്നതെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കശ്മീരിലുള്ള അമർനാഥ് തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും വേഗം സംസ്ഥാനം വിടാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര സർക്കാർ മുന്നറിയിപ്പിന് പിന്നാലെ ശ്രീനഗർ വിമാനത്താവളം ഉൾപ്പെടെ പ്രധാന യാത്ര കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ടിക്കറ്റ് പോലും ഉറപ്പിക്കാതെയാണ് പലരും വിമാനത്താവളത്തിൽ എത്തിയത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പ്രത്യേക വിമാന സർവീസുകൾ നടത്താൻ തയ്യാറാണെന്ന് ഡറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്.
പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരർ അമർനാഥ് യാത്രാപാതയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇന്‌റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് തീർത്ഥാടകരോട് കശ്മീര് വിടാൻ ആവശ്യപ്പെട്ടത്. അമർനാഥ് തീർത്ഥാടക പാതയിൽ നിന്നും ബോബുകളും സ്നൈപ്പർ റൈഫിളുകളും കണ്ടെത്തിയിരുന്നു. കേന്ദ്രസർക്കാർ നിർദ്ദേശത്തിന് പിന്നാലെ പെട്രോൾ പമ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രദേശവാസികളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. അവശ്യസാധനങ്ങൾ സംഭരിച്ച് വയ്ക്കുന്നതിന്റെ തിരക്കിലാണ് താഴ്വരയിലെ ജനങ്ങൾ. കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ എ വകുപ്പ്എടുത്ത് കളയുന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications