കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

627 കളളപ്പണക്കാരുടെ പേരുകള്‍ സുപ്രീംകോടതിയ്ക്ക്

Google Oneindia Malayalam News

ദില്ലി : വിദേശത്തെ കളളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് 627 പേരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയ്ക്ക് കൈമാറി. മൂന്ന് സെറ്റുകളിലായി സീല്‍ ചെയ്ത രേഖകളാണ് സര്‍ക്കാര്‍ സുപ്രീംകോടതിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

കളളപ്പണക്കാരുടെ പേരുകള്‍, വിദേശത്തെ അക്കൗണ്ടിന്റെ വിവരങ്ങള്‍, അന്വേഷണ റിപ്പോര്‍ട്ട് എന്നിവയാണ് ഇതിലുളളത്. സുപ്രീംകോടതിയുടെ കടുത്ത നിര്‍ദേശത്തെത്തുടര്‍ന്നാണ് മുഴുവന്‍ പേരുകളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കേസ് അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘമായിരിക്കുമെന്നും സര്‍ക്കാരിന് കൂടുതല്‍ ഇടപെടല്‍ നടത്താനാവില്ലെന്നും കോടതി അറിയിച്ചിരുന്നു.

blackmoney

വിദേശത്തെ കളളപ്പണക്കേസില്‍ അന്വേഷണം നടത്തി നവംബറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ സമര്‍പ്പിച്ച പേരുവിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മാത്രമെ കോടതിയ്ക്ക് പരിശോധിക്കാനാകൂ. കളളപ്പണവിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊളളുന്നത് എസ്‌ഐടി ആയിരിക്കും.

English summary
Government submitted the list of black money account holders to Supreme Court in a sealed envelope. The list contains the names of 627 people. SC said that the SIT will decide what further action is to be taken on black money issue. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X