കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീന്‍പീസിന്റെ ഇന്ത്യന്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി

  • By Gokul
Google Oneindia Malayalam News

ദില്ലി: നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ സന്നദ്ധസംഘടന 'ഗ്രീന്‍പീസി'ന്റെ ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഗ്രീന്‍പീസ് രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 180 ദിവസത്തേക്ക് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. രജിസിട്രേഷന്‍ അനുവദിച്ചപ്പോള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ സംഘടന ലംഘിച്ചെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

രജിസ്‌ട്രേഷന്‍ നടപടി റദ്ദാക്കിയതിനൊപ്പം സംഘടനയുടെ ഐ.ഡി.ബി.ഐ., ഐ.സി.ഐ.സി.ഐ. തുടങ്ങി ഏഴ് ബാങ്കുകളിലായി ഉണ്ടായിരുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെയുള്ളവരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

greenpeace-logo

ഇന്ത്യയിലെ പല വികസന പ്രവര്‍ത്തനങ്ങളും വിദേശ ഫണ്ടിന്റെ സഹായത്തോടെ സംഘടന തടസപ്പെടുത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. ആണവോര്‍ജപദ്ധതികള്‍ക്കെതിരെയും കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതിപദ്ധതികള്‍ക്കെതിരെയും സംഘടന ഇന്ത്യയില്‍ നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം, ഗ്രീന്‍പീസ് പോലെ ലോകത്തെ 40 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയെ ഇന്ത്യ റദ്ദാക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കല്‍ഖരി ഖനി മാഫിയകള്‍ക്കെതിരെയും മറ്റും മലയാളിയായ പ്രിയ പിള്ള സമരം നയിച്ചത് ഗ്രീന്‍പീസിന്റെ പിന്തുണയോടുകൂടിയാണ്. തുടര്‍ന്ന് പ്രിയ പിള്ളയെ വിദേശത്തേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത് വാര്‍ത്തയായിരുന്നു. കോര്‍പറേറ്റുകളുടെ സമ്മര്‍ദ്ദം മൂലമാണ് ഗ്രീന്‍പീസിനെ താത്കാലികമായി നിരോധിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

English summary
Government suspends Greenpeace India's registration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X