മോദി കൈമാറിയ 3000 കോടിയില്‍ തട്ടിപ്പ്; കിട്ടിയത് 42 ലക്ഷം പേര്‍ക്ക്, ഞെട്ടിക്കുന്ന വിവരം, തിരിച്ചുപിടിക്കും
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പരിപാടിയായിരുന്നു പിഎം കിസാന്‍ സ്‌കീം. ഓരോ വര്‍ഷവും രാജ്യത്തെ കര്‍ഷകന് 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതാണ് പദ്ധതി. കോടിക്കണക്കിന് രൂപയാണ് പദ്ധതിയുടെ ഭാഗമായി കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റ ക്ലിക്കിലൂടെ കോടികള്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കൈമാറിയ പദ്ധതി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
നഷ്ടം നേരിടുന്ന കര്‍ഷകന് നേരിയ ആശ്വാസമായിരുന്നു പിഎം കിസാന്‍ സ്‌കീം. എന്നാല്‍ ഈ പദ്ധതിയില്‍ അടിമുടി തട്ടിപ്പ് നടന്നുവെന്നാണ് പുതിയ വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...
സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

3000 കോടി രൂപയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. പദ്ധതിയുടെ ഭാഗമായി കൈമാറിയ തുക യോഗ്യതയും അര്‍ഹതയും ഇല്ലാത്തവര്‍ക്ക് ലഭിച്ചു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. 42 ലക്ഷം യോഗ്യതയില്ലാത്ത കര്‍ഷകര്‍ക്ക് പണം ലഭിച്ചുവെന്നും ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

രാജ്യത്തെ ഓരോ കര്‍ഷകനും 6000 രൂപ പ്രതിവര്‍ഷം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതാണ് പിഎം കിസാന്‍ സ്‌കീം. 2000 രൂപ വീതം മൂന്ന് തവണയായിട്ടാണ് ട്രാന്‍സ്ഫര്‍ ചെയ്യുക. ആദായ നികുതി ഒടുക്കാത്ത കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ പണം നല്‍കിയിരുന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള പ്രധാന മാനദണ്ഡവും ഇതുതന്നെയായിരുന്നു.

എന്നാല്‍ പദ്ധതിയില്‍ അനര്‍ഹര്‍ ഏറെ കടന്നുകൂടിയെന്നും 3000 കോടിയോളം രൂപ ഇവര്‍ക്ക് ലഭിച്ചെന്നുമാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. 2990 കോടി രൂപ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും 42.16 ലക്ഷം അയോഗ്യരായ കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ പണം കിട്ടിയെന്നും മന്ത്രി പറയുന്നു.

അസമിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അനധികൃതമായി പദ്ധതിയിലൂടെ പണം കൈവശപ്പെടുത്തിയത്. 8.35 ലക്ഷം പേര്‍ പണം കൈവശപ്പെടുത്തി എന്നാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ 7.22 ലക്ഷം പേര്‍, പഞ്ചാബില്‍ 5.62 ലക്ഷം പേര്‍, മഹാരാഷ്ട്രയില്‍ 4.45 ലക്ഷം പേര്‍, ഉത്തര്‍ പ്രദേശില്‍ 2.65 ലക്ഷം പേര്‍, ഗുജറാത്തില്‍ 2.36 ലക്ഷം പേര്‍ എന്നിങ്ങനെയാണ് അനധികൃതമായി പണം കിട്ടിയവരുടെ കണക്ക്.

അസമില്‍ നിന്ന് 554 കോടി രൂപ തിരിച്ചുപിടിക്കണം. പഞ്ചാബില്‍ നിന്ന 437 കോടി, മഹാരാഷ്ട്രയില്‍ നിന്ന് 358 കോടി, തമിഴ്‌നാട്ടില്‍ നിന്ന് 340 കോടി, യുപിയില്‍ നിന്ന് 258 കോടി, ഗുജറാത്തില്‍ നിന്ന് 220 കോടി തിരിച്ചുപിടിക്കണം. യോഗ്യതയുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞവര്‍ക്കാണ് പണം നല്‍കിയത്. എന്നാല്‍ വിശദമായ പരിശോധനയില്‍ ആദായ നികുതി അടയ്ക്കുന്നവരും പണം കൈപ്പറ്റിയെന്ന് കണ്ടെത്തി.

പദ്ധതി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുതിയ ചില സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് നരേന്ദ്ര സിങ് തോമര്‍ പാര്‍ലമെന്റിനെ അറിയിച്ചു. പദ്ധതിയിലൂടെ പണം ലഭിക്കുന്നവര്‍ യോഗ്യരാണ് എന്ന് ഉറപ്പാക്കും. ഇതിന് ആധാര്‍, പാന്‍കാര്‍ഡ്, ആദായ നികുതി വിവരങ്ങള്‍ എന്നിവ ഒത്തുനോക്കും. നിരവധി സംസ്ഥാനങ്ങള്‍ അനര്‍ഹമായി പണം കിട്ടിയവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

മോദി സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ എട്ട് മാസമായി സമരം തുടരവെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് പണം തിരിച്ചുപിടിക്കുമ്പോള്‍ കൂടുതല്‍ വിവാദത്തിന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടികള്‍ ഇനി എങ്ങനെ എന്നത് വളരെ പ്രധാനമാണ്.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications