കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2016ല്‍ നോട്ടിലെ ചിപ്പ് ചീറ്റിപ്പോയി..2017ല്‍ പാസ്‌പോര്‍ട്ടില്‍ ചിപ് വരുമത്രേ..എന്തരോ യെന്തോ...

ഈ വര്‍ഷം തന്നെ ഇ-പാസ്‌പോര്‍ട്ട് നടപ്പാലാക്കാന്‍ സര്‍ക്കാര്‍. പാസ്‌പോര്‍ട്ടില്‍ സുരക്ഷയ്ക്കായി ചിപ് ഘടിപ്പിക്കും

Google Oneindia Malayalam News

ദില്ലി:അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ പുറത്തിറക്കിയ പുതിയ രണ്ടായിരത്തിന്റെ നോട്ടില്‍ കള്ളപ്പണം പിടിക്കാനുള്ള ചിപ് ഉണ്ടെന്ന് മോദി ഭക്തര്‍ നാടുനീളെ പ്രചരണം നടത്തുകയുണ്ടായി. എന്നാലിത് ചീറ്റിപ്പോയി. സാധാരണക്കാരന് ആപ്പ് കിട്ടി എന്നല്ലാതെ കള്ളപ്പണം കണ്ടുപിടിക്കാന്‍ ചിപ്പ് വന്നില്ല

നോട്ടിലെ ചിപ്പ് ചീറ്റിപ്പോയ സ്ഥിതിക്ക് പാസ്‌പോര്‍ട്ടിലെങ്കിലും ചിപ്പ് ഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ടിന് സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് ചിപ് കൊണ്ടുവരുന്നത്. ചിപ് ഘടിപ്പിച്ച ഈ -പാസ്‌പോര്‍ട്ട് വേഗത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. 8 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പദ്ധതിയാണിത്.

ഇനി ഇ-പാസ്പോർട്ട്

ഈ വര്‍ഷം തന്നെ ഇ- പാസ്‌പോര്‍ട്ടുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാസ്‌പോര്‍ട്ടുകള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയുക എന്നതാണ് വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. പാസ്‌പോര്‍ട്ടുകളില്‍ ചിപ് ഘടിപ്പിക്കുന്നതോടെ വിവരങ്ങള്‍ പരിശോധിക്കുന്നത് ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയായി മാറും.

ആധുനിക സംവിധാനങ്ങൾ

ഒരു ഇ-പാസ്‌പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നത് എന്തൊക്കയാണെന്നല്ലേ. പാസ്‌പോര്‍ട്ടിന്റെ ഡാറ്റാപേജിലുള്ള വിവരങ്ങള്‍ അടങ്ങിയ ചിപ് ആണ് ഇ-പാസ്‌പോര്‍ട്ടിലെ പ്രധാനഭാഗം. ബയോമെട്രിക് സംവിധാനങ്ങളോടു കൂടിയുള്ളതാവും ഈ ചിപ്.

വ്യാജനെ പിടിക്കാൻ

കള്ളപാസ്‌പോര്‍ട്ടുകളുടെ ഉപയോഗം തടയാന്‍ ഈ പുതിയ സംവിധാനം വഴി സാധിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്. കള്ളനോട്ടിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ ആവുമോ എന്ന് കാത്തിരുന്ന് കാണണം.

വിദേശത്ത് സാധാരണം

നിലവില്‍ ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളും ഇ-പാസ്‌പോര്‍ട്ട് സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞു. ജര്‍മനി, ഇറ്റലി, ഘാന അടക്കമുള്ള രാജ്യങ്ങളിലെല്ലാം ബയോമെട്രിക് ഇ-പാസ്‌പോർട്ടുകളാണ് ഉപയോഗത്തിലുള്ളത്.

ഇക്കൊല്ലം തന്നെയെത്തും

നാസികിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിനാണ് ഇ- പാസ്‌പോര്‍ട്ട് നിര്‍മ്മിക്കാനുള്ള ചുമതല നല്‍കിയിട്ടുള്ളതായി വികെ സിംഗ് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സിന്റെ നേതൃത്വത്തില്‍ ആഗോള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

മാനദണ്ഡത്തിലെ ഇളവ്

നേരത്തെ പാസ്‌പോര്‍ട്ട് അപേക്ഷയ്ക്കുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇനി മുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈംവിംഗ് ലൈസന്‍സ് എന്നിവ ഉപയോഗിച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം.

English summary
The Central Government is to roll out e-passports with electronic chip. The Government is aims to curb the menace of fake passport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X