കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും ക്രൂരമായി പീഡിപ്പിച്ചും പാകിസ്താന്‍ കൊന്ന ഇന്ത്യന്‍ ജവാന് വേണ്ടി കേന്ദ്രം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താന്‍ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ഇന്ത്യന്‍ സൈനികന്‍ സൗരഭ് കാലിയക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടി ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനെ സമീപിയ്ക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചാല്‍ കേന്ദ്രം മുന്നോട്ട് പോകുമെന്നാണ് സുഷമ സ്വരാജ് പറയുന്നത്. ക്യാപ്ടന്‍ സൗരഭ് കാലിയയെ ക്രൂരമായി കൊന്ന പാകിസ്താന്‍ സൈനികര്‍ക്കെതിരെ യുദ്ധ കൊലക്കുറ്റം ചുമത്തി ശിക്ഷ നടപ്പാക്കണമെന്നാണ് ആവശ്യം. മുന്‍പ് അന്താരാഷ്ട്ര കോടതിയെ സമീപിയ്ക്കില്ലെന്ന് കേന്ദ്രം തീരുമാനമെടുക്കുകയും ഇത് വിവാദമാവുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര കോടതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വീരചരമം പ്രാപിച്ച ക്യാപ്ടന്‍ കാലിയയുടെ കുടുംബം സമര്‍പ്പിച്ച അപേക്ഷയിലാണ് മോദി സര്‍ക്കാര്‍ അനുകൂലമായ പ്രതികരണം നടത്തിയത്. 1999 മെയ് 15നാണ് കാര്‍ഗിലിലെ കസ്‌ക്കര്‍ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൗരഭ് കാലിയ (25) ഉള്‍പ്പടെ അഞ്ച് ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ പിടികൂടിയത്.

saurabhkalia

15 ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഇവരുടെ ശരീരം വിട്ടുകൊടുക്കാന്‍ പോലും പാകിസ്താന്‍ തയ്യാറായത്. ചുട്ടുപഴുത്ത ഇരുമ്പ് കമ്പി ചെവിയില്‍ കയറ്റിയും കണ്ണില്‍ തുളയിട്ടും ലൈംഗികാവയവങ്ങള്‍ മുറിച്ച് മാറ്റിയും ഇവര്‍ക്കെതിരെ പാക് സൈന്യം നടത്തിയ കൊടുംക്രൂരത ജനീവ കണ്‍വെന്‍ഷന്റെ ലംഘനമാണ്.

ക്യാപ്ട്ന്‍ കാലിയയെക്കൂടാതെ അര്‍ജുന്‍രാം ബസ്വാന, മുല്ലറാം ബിദിയാസര്‍, നരേഷ് സിങ് സിന്‍സിന്‍വര്‍, ബന്‍വര്‍ലാല്‍ ബഗേഖിയ, ബിക രാം മുദ് എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലാവരും 4 ജാട്ട് റെജിമെന്റിലെ ജവാന്‍മാരായിരുന്നു. മൃതദേഹം ലഭിയ്ക്കുമ്പോള്‍ സൗരഭിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. മുഖം സിരഗറ്റ് ഉപയോഗിച്ച് പൊള്ളിച്ചിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

English summary
Government to Take Up Kargil Martyr Saurabh Kalia's Case in International Court if Supreme Court Allows: Sushma Swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X