''അമിത് ഷായുമായുളള ചർച്ചയുടെ വിവരങ്ങൾ പുറത്ത് വിടരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം'': ബജ്രംഗ് പൂനിയ
ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ശനിയാഴ്ച രാത്രി നടത്തിയ ചര്‍ച്ചയെ കുറിച്ചുളള വിവരങ്ങള്‍ പുറത്ത് വിടരുത് എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുളളതെന്ന് ദേശീയ ഗുസ്തി താരം ബജ്രംഗ് പൂനിയ. ഗുസ്തി ഫെഡറേഷന് തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിന് എതിരെയാണ് ഗുസ്തി താരങ്ങള്‍ സമരരംഗത്തുളളത്. പ്രായപൂര്‍ത്തിയാകാത്ത വനിതാ താരം അടക്കമുളളവര്‍ ബ്രിജ് ഭൂഷണിന് എതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ചിരുന്നു.
സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമിത് ഷായുമായി ഏതെങ്കിലും തരത്തിലുളള ധാരണയിലെത്തിയെന്നുളള റിപ്പോര്‍ട്ടുകള്‍ ബജ്രംഗ് പൂനിയ തളളിക്കളഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അമിത് ഷാ പറഞ്ഞതെന്ന് പൂനിയ വ്യക്തമാക്കി.

''പ്രതിഷേധ സമരം അവസാനിപ്പിച്ചിട്ടില്ല. സമരം തുടരുക തന്നെ ചെയ്യും. എങ്ങനെ സമരം മുന്നോട്ട് കൊണ്ട് പോകാം എന്ന് ഞങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്, ബജ്രംഗ് പൂനിയ പറഞ്ഞു. സര്‍ക്കാരുമായി ഗുസ്തി താരങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്നും ഇനി സമരം മുന്നോട്ട് പോകില്ലെന്നും അഭ്യൂഹം പ്രചരിക്കുന്നുണ്ട്''. അമിത് ഷായുമായുളള ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് സര്‍ക്കാര്‍ തങ്ങളോട് പറഞ്ഞെങ്കിലും ആ വിവരങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ പുറത്തായെന്ന് ബജ്രംഗ് പൂനിയ ആരോപിച്ചു.
''സമരത്തോടുളള സര്‍ക്കാരിന്റെ പ്രതികരണത്തില്‍ ഗുസ്തി താരങ്ങള്‍ തൃപ്തരല്ല. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളോട് സര്‍ക്കാരിന് അനുകൂല മനോഭാവമല്ല ഉളളത്. എന്തുകൊണ്ടാണ് ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്തത് എന്നും അദ്ദേഹത്തിന് സംരക്ഷണം ലഭിക്കുന്നുണ്ടോ എന്നും അമിത് ഷായോട് തങ്ങള്‍ ചോദിച്ചു. അക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും നടപടിയുണ്ടാകും എന്നുമാണ് അമിത് ഷാ നല്കിയ ഉറപ്പ്''.
''ജനുവരിയില്‍ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറിയത് സര്‍ക്കാര്‍ നല്കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ അവയെല്ലാം നുണകളായിരുന്നുവെന്ന് പിന്നീട് വെളിവായി'' എന്നും പൂനിയ പറഞ്ഞു. താനും സാക്ഷി മാലിക്കും അടക്കമുളളവര്‍ സമരം ഉപേക്ഷിച്ച് ജോലിയില്‍ തിരികെ ചേര്‍ന്നു എന്നുളള ആരോപണങ്ങള്‍ക്കും പൂനിയ എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ മറുപടി പറഞ്ഞു.
''ജോലിയില്‍ നിന്ന് ലീവെടുത്താണ് സമരത്തിനിറങ്ങിയത്. ജന്തര്‍ മന്ദിറിലെ സമരവേദിയില്‍ നിന്നും തങ്ങളെ ഒഴിപ്പിച്ചതിന് ശേഷം ഒരു ദിവസം തിരികെ ജോലിയില്‍ പ്രവേശിച്ച് ഒപ്പിടുക മാത്രമാണ് ചെയ്തത്. അല്ലാതെ ഇതുവരെ ജോലിയില്‍ തിരികെ കയറിയിട്ടില്ല. തങ്ങളുടെ ജോലി അടക്കം എല്ലാം അപകടത്തിലാണ്. സമരത്തിന് സര്‍ക്കാര്‍ ജോലി ഒരു തടസ്സമാണെങ്കില്‍ അത് ഉപേക്ഷിക്കാനും തയ്യാറാണ്'' എന്നും ബജ്രംഗ് പൂനിയ കൂട്ടിച്ചേര്‍ത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications