പ്രചാരണം പാളി, വികലാംഗ സൈനികരുടെ പെന്‍ഷന്‍ കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്തത്
ദില്ലി: വികലാംഗ സൈനികരുടെ പെന്‍ഷന്‍ കുറച്ചെന്ന് കുപ്രചാരണം പാളി, പെന്‍ഷന്‍ കുറയ്ക്കുകയല്ല കൂട്ടുകയാണ് ചെയ്തത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. കഴിഞ്ഞ ദിവസത്തില്‍ പ്രചരിച്ച വാര്‍ത്തകളില്‍ സൈനികരുടെ പെന്‍ഷന്‍ ക്രമാതീതമായി വെട്ടികുറച്ചു എന്നാണ് പരാമര്‍ശിച്ചത്.
പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും വികലാംഗ സൈനികരുടെ പെന്‍ഷന്‍ കൂട്ടുകയാണ് ചെയ്തത് എന്നും കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച മറുപടി നല്‍കി. ഭൂരിഭാഗം സൈനികര്‍ക്കും ഇതിന്റെ ഭാഗമായി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നും അറിയിച്ചു.

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അംഗവൈകല്യം സംഭവിത്ത സൈനികര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശ പ്രകാരമുള്ള പെന്‍ഷന്‍ തന്നെയായിരിക്കും നല്‍കുക എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അംഗവൈകല്യം സംഭവിച്ച 90% സൈനികര്‍ക്കും പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതായി അറിയിച്ചു.
സര്‍വ്വീസിലിരിക്കെ ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളം പെന്‍ഷനായി നല്‍കുന്ന സമ്പ്രദായം അവസാനിപ്പിച്ച് സ്ലാബ് രീതി ഏര്‍പ്പെടുത്തി എന്നായിരുന്ന പ്രചരിക്കുന്ന വാര്‍ത്തകള്‍. സാധാരണ സൈനികര്‍ക്ക് വികലാംഗ പെന്‍ഷന്‍ പ്രതിമാസം 45,200 രൂപയില്‍ നിന്നും 27,200 രൂപയാക്കി കുറച്ചെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പുതിയ ഓര്‍ഡര്‍ പാസ്സ് ആകിയത് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് തടയിട്ടിരിക്കുകയാണ്.












Click it and Unblock the Notifications