കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തരീക്ഷ മലിനീകരണം കൂടുന്നു? ബെംഗളൂരുവിൽ ഞായറാഴ്ച ലെസ്സ് ട്രാഫിക്ക് ദിനമായി ആചരിക്കാൻ നിർദേശം!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: രാജ്യ തലസ്ഥാനമായ ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നതിനു പിന്നാലെ കർശന നിയന്ത്രണവുമായി കർണാടകയും. മാസത്തിലെ ഒരു ഞായറാഴ്ച 'ലെസ്സ് ട്രാഫിക്ക് ദിനമായി' ആചരിക്കാൻ കർണാടക സർക്കാർ നിർദേശിച്ചു. ബെംഗളൂരു മെട്രോ പൊളിടീഷ്യൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി)യും ഫെബ്രുവരി മുതൽ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ലെസ്സ് ട്രാഫിക്ക് ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രൈവറ്റ് വാഹനങ്ങൾ നിരത്തിലിറക്കാതിരിക്കാൻ ജനങ്ങൾ ശ്രമിക്കണമെന്നാണ് ആഹ്വാനം എന്നാൽ ഇത് നിർബന്ധമില്ല. ബെംഗളൂരു സിറ്റിയിൽ 71.31 ലക്ഷം രജിസ്റ്റേർഡ് വാഹനമുണ്ട്. ഇതിൽ 64.36 ലക്ഷവും സ്വകാര്യ വാഹനങ്ങളാണ്. മഞ്ഞ ബോർഡുള്ള വാഹനങ്ങൾ സിറ്റിയിൽ 6,95,582 മാത്രമേയുള്ളൂവെന്ന് ഗതാഗത മന്ത്രി എച്ച്എം റേവണ്ണ പറഞ്ഞു.

ഒരു ദിവസത്തെ ലെസ്സ് ട്രാഫിക്ക് ദിനം ആരോഗ്യകരമായ പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇതിന്റെ നല്ല നടത്തിപ്പിനായി എൻജിയോകൾ, സിറ്റി പോലീസ് കമ്മീഷണർ, മേയർ, കർണാടക സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് ഓഫീസർമാരുമായി ചർച്ചകൾ‌ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുമായുള്ള സഹകരണത്തോടുകൂടി മാത്രമേ ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കാൻ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതൽ അഘാതം സൃഷ്ടിച്ചിരിക്കുന്നത് ദില്ലിയെയാണ്.

ദില്ലിയിൽ പുതിയ പദ്ധതി

ദില്ലിയിൽ പുതിയ പദ്ധതി

അതേസമയം ദില്ലിയിൽ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനായി പുതിയ മാർഗവുമായി കേന്ദ്ര സർക്കാർ. അടുത്ത വർഷം ഏപ്രിൽ 1 മുതൽ ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധന പദ്ധതി ആരംഭിക്കാനാണ് നീക്കം. 2020 ഓടെ ബിഎസ് 6 ഇന്ധം ദില്ലിയിൽ ആവിഷ്കരിക്കാനായിരുന്നു കേന്ദ്രസർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെയാണ് പദ്ധതി വേഗം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ഇതിനായി ബിഎസ് 6 ഇന്ധനം ഉത്പാദിപ്പിക്കുന്ന എണ്ണ കമ്പനികളുമായി കേന്ദ്രം ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഈ പദ്ധതി നടപ്പിലാക്കാൻ ചില ബുദ്ധിമുട്ടുകളുണ്ടെന്നുള്ള അഭിപ്രായം ഉയർന്നു വരുന്നുണ്ട്. ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനം നൽകുന്നതിനായി റിഫൈനറികളുടെ നിലവാരം ഉയർത്തേണ്ടതുണ്ട്. ഇതിനായി ഏകദേശം 60,000 കോടി ചെലവ് വരുമെന്നാണ് പ്രതിക്ഷീക്കുന്നത്.

ഹരിത ട്രിബ്യൂണലിന്റെ വിമർശനം

ഹരിത ട്രിബ്യൂണലിന്റെ വിമർശനം

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ ഒറ്റ-ഇരട്ട അക്ക വാഹനം നിയന്ത്രണം വീണ്ടും പ്രാബല്യത്തിൽ കൊണ്ടു വരാൻ ദില്ലി സർക്കാർ തീരുമാനിച്ചിരുന്നു. വാഹനനിയന്ത്രണത്തിവ്‍ നിന്ന് സ്ത്രീകൾക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും ഇരുചക്രയാത്രക്കാർക്കും നിയന്ത്രണത്തിൽ ഇളവ് കൊണ്ടു വരാൻ സർക്കാർ ശ്രമിക്കുകയും ചെയ്തിരുന്നു. നവംബർ 13 മുതൽ 17 വരെ വാഹന നിയന്ത്രണം ഏർപ്പെടുത്താനാൻ സർക്കാർ തീരുമാനിച്ചിരുന്നത്. ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദില്ലി സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനവും നേരിടേണ്ടി വന്നിരുന്നു.

കെജ്രിവാൾ സർക്കാർ പ്രതികൂട്ടിൽ

കെജ്രിവാൾ സർക്കാർ പ്രതികൂട്ടിൽ

അന്തരീക്ഷ മലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ദില്ലി ആംആദ്മി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവരാവകാശ വെളിപ്പെടുത്തലും വന്നിരുന്നു. പരിസ്ഥിതി സെസ്സിന്റെപേരില്‍ അരവിന്ദ് കെജ്രിവാള്‍ ഗവണ്‍മെന്റ് 787 കോടി നികുതി പിരിച്ചെടുത്തെങ്കിലും അതിന്റെ ചെറിയ ശതമാനം മാത്രമാണ് ചിലവഴിച്ചതെന്ന് വിവരാവകശ പ്രവര്‍ത്തകനായ സഞ്ജീവ് ജെയ്‌നാണ് സംഭവം വിവരാവകാശ നിയമത്തിലൂടെ പുറത്ത് കൊണ്ടുവന്നത്. അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെ പരിസ്ഥിത സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫണ്ടില്‍ നിന്നു ചെലവഴിച്ചത് 93 ലക്ഷം രൂപ മാത്രമാണ്. അതായത് ലഭിച്ച തുകയുടെ 0.12ശതമാനം മാത്രമാണെന്നാണ് വിവരാവകാശ രേഖ പറയുന്നത്.

വായുശൂചിക ഗുരുതര അളവിലേക്ക്

വായുശൂചിക ഗുരുതര അളവിലേക്ക്

വായുശുദ്ധി സൂചിക 400 എന്ന ഗുരുതര അളവിലെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. സ്‌കൂളുള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ദിവസങ്ങളോളം അവധി പ്രഖ്യാപിച്ചിരുന്നു. ഒറ്റ ഇരട്ട വാഹന നിരോധനം സര്‍ക്കാര്‍ അലോചിച്ചിരുന്നെങ്കിലും പിന്നീട് അത് നടപ്പിലാക്കാന്ർ സാധിച്ചില്ല . നിയന്ത്രണത്തില്‍ നിന്ന് ആരെയും ഒഴിവാക്കേണ്ടതില്ലെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) വിധിയെത്തുടര്‍ന്നാണ് വാഹന നിരോധനം നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിച്ചത്. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ കാര്‍ഷിക വിളവെടുത്ത പാടങ്ങളില്‍ തീയിട്ടതാണ് ദില്ലിയ്ക്ക് ഇത്ര വലിയ മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചത് എന്നാണ് അരവിന്ദ് കെജ്രിവാളിൾ ആരോപണവും ഉന്നയിച്ചിരുന്നു.

English summary
The recent smog crisis in Delhi has spurred the Karnataka government to declare one Sunday a month as a ‘less traffic day’ and encourage people to shun private transport on that day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X