പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകും, മുന്നറിയിപ്പ്; ഇത് അവസാന അവസരം
ന്യൂഡൽഹി: അടുത്ത വർഷം മാർച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ പ്രവർത്തന ഹതിരം ആവുമെന്ന് അറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. 2023 മാർച്ച് 31ന് മുൻപ് പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
പാൻ പ്രവർത്തന രഹിതമായാൽ, ആദായനികുതി നിയമത്തിന് കീഴിൽ വരുന്ന നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന മുന്നറിയിപ്പ് . പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായനികുതി അടയ്ക്കാൻ സാധിക്കില്ല. പാൻ നമ്പർ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാൽ ബാങ്ക് ഇടപാടുകളും നടക്കില്ല.

പാൻ കാർഡ് വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ നേരിയ അക്ഷരത്തെറ്റ് വന്നാൽ പിഴ ചുമത്തും. ഒരാൾക്ക് രണ്ടു പാൻ കാർഡ് ഉണ്ടായാലും പിഴ ഒടുക്കേണ്ടതായി വരും. പത്തക്ക നമ്പർ പൂരിപ്പിക്കുമ്പോൾ തന്റെ കൈയിൽ ഒരു പാൻ കാർഡ് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടതായി വരും.
ആദായനികുതി വകുപ്പ് അത്തരത്തിലുള്ള പാൻ കാർഡുകൾ റദ്ദാക്കുകയും പിഴ ചുമത്തുകയുമാണ് പതിവ്. വീഴ്ച സംഭവിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വരെ മരവിപ്പിക്കുന്നതിലേക്ക് നടപടി എത്തിയെന്നും വരാവുന്നതാണ്. അതിനാൽ രണ്ടാമതൊരു പാൻ കാർഡ് ഉള്ളവർ ഉടൻ തന്നെ അത് ആദായനികുതി വകുപ്പിൽ സറണ്ടർ ചെയ്യേണ്ടതാണ്.
പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം
1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;
2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;
4] 'ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.












Click it and Unblock the Notifications