കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ അലംഭാവം കാണിച്ചു; കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിനെതിരെ മോഹൻ ഭാഗവത്

Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും ആദ്യ തരംഗത്തിന് ശേഷം സർക്കാർ അലംഭാവം കാണിച്ചതാണ്
ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിവെച്ചതെന്ന് ഭാഗവത് കുറ്റപ്പെടുത്തി. ജനങ്ങളും ജാഗ്രത പുലർത്തിയില്ലെന്നും ഭാഗവത് വിമർശിച്ചു.

 mohan-bhagwat

നാം എല്ലാവരും സർക്കാരും ഭരണ സംവിധാനങ്ങളും അലംഭാവം കാണിച്ചതിനാലാണ് നാം ഇപ്പോൾ ഇത്തരമൊരു അവസ്ഥ നേരിടുന്നത്. ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ട് പോലും നമ്മൾ ജാഗ്രത പുലർത്തിയില്ല.ഇനി മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഉയരുന്നത്. എന്നാൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ല. എല്ലാവരും മൂന്നാം തരംഗം നേരിടാൻ സ്വയം തയ്യാറാകണമെന്നും ഭാഗവത് പറഞ്ഞു.

മാനവരാശിക്ക് തന്നെ മഹാമാരി വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. കൊവിഡിനെതിരായ പ്രതിരോധത്തിൽ ലോകത്തിന് ഇന്ത്യ മാതൃക കാണിക്കണം. ഗുണദോഷങ്ങളെ കുറിച്ച് തർക്കിക്കാതെ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണം. തർക്കങ്ങളെല്ലാം പിന്നീടാവാം. കൂട്ടത്തോടെ വേഗത്തിൽ പ്രവർത്തിച്ചാൽ നമ്മുക്ക് ഈ വെല്ലുവിളിയെ പെട്ടെന്ന് തന്നെ മറികടക്കാൻ കഴിയും, ഭാഗവത് പറഞ്ഞു. യുക്തിരഹിതമായ പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും ആർ‌എസ്‌എസ് മേധാവി പറഞ്ഞു.ധൈര്യം ഉപേക്ഷിക്കരുത്. ദൃഡനിശ്ചയത്തോടെ പ്രവർത്തിക്കണമെന്നും ഭാഗവത് പറഞ്ഞു.

വൻ പുതുമുഖ നിര; എംഎം മണിയെ ഒഴിവാക്കും..കാനത്തിൽ ജമീല ഉൾപ്പെടെ 4 വനിതാ മന്ത്രിമാർ..മന്ത്രിസഭ സാധ്യതവൻ പുതുമുഖ നിര; എംഎം മണിയെ ഒഴിവാക്കും..കാനത്തിൽ ജമീല ഉൾപ്പെടെ 4 വനിതാ മന്ത്രിമാർ..മന്ത്രിസഭ സാധ്യത

Recommended Video

cmsvideo
The corona virus is a nuclear organism, so it has the right to live just like us: BJP MLA

കണക്കില്‍ വെറും 4,218... ശരിക്കും 61,000 കൊവിഡ് മരണങ്ങള്‍? ഗുജറാത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾകണക്കില്‍ വെറും 4,218... ശരിക്കും 61,000 കൊവിഡ് മരണങ്ങള്‍? ഗുജറാത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

English summary
government was careless; Mohan Bhagwat slams centre over covid situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X