കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം ശക്തമാക്കണം: സർക്കാർ പിന്നോട്ട് പോകും, പ്രതിഷേധിക്കുന്ന കർഷകരോട് പ്രിയങ്കാ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കർഷക സമരവുമായി ശക്തമായി മുന്നോട്ടുപോകണമെന്ന ആഹ്വാനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. "ഈ സർക്കാർ ദുർബലമാണ്... സർക്കാരിന് പിന്നോട്ട് പോകേണ്ടിവരുമെന്നുമാണ് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടന്ന റാലിയിൽ അവർ പറഞ്ഞത്. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ലക്ഷക്കണക്കിന് കർഷകരാണ് നവംബർ മുതൽ പ്രതിഷേധവുമായി ദില്ലിയിൽ കഴിഞ്ഞുവരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കർഷക സമരത്തിന്റെ അമരത്തുള്ള ഭാരതീയ കിസാൻ യൂണിയൻ മേധാവി രാകേഷ് ടിക്കായറ്റിന്റെ ജന്മദേശമാണ് മുസഫർനഗർ.

'സംപൂജ്യര്‍' ആകുമോ? കടുത്ത ആശങ്കയില്‍ ബിജെപി... സുരേന്ദ്രന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്'സംപൂജ്യര്‍' ആകുമോ? കടുത്ത ആശങ്കയില്‍ ബിജെപി... സുരേന്ദ്രന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്

കർഷകരുടെ താൽപ്പര്യങ്ങളൊന്നും കേന്ദ്രസർക്കാർ നെഞ്ചേറ്റിയില്ലെന്നാണ് കഴിഞ്ഞ 15 ദിവസത്തിനിടെ മൂന്ന് കർഷക മഹാപഞ്ചായത്തുകളിൽ പങ്കെടുത്ത പ്രിയങ്ക ഇന്നത്തെ പരിപാടിയിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധി കർഷകർക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ്. യുപിയിലെ കരിമ്പ്‌ കർഷകർക്ക് സർക്കാർ നൽകനുള്ളത് കുടിശ്ശിക 15,000 കോടി രൂപയാണെന്നും ഗ്യാസ്, ഇന്ധനവില വർധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരോട് അനാദരവ് കാട്ടുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.

priyanka-gandhi2-

"കരിമ്പിന്റെ കുടിശ്ശിക നൽകുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുിരുന്നു. ഇത് നിങ്ങളുടെ വരുമാനം ഇരട്ടിയാകും. കരിമ്പ്‌ കർഷകർക്ക് നൽകുക 15,000 കോടി രൂപയാണ്. ഇതിനിടെ പ്രധാനമന്ത്രി രണ്ട് വിമാനങ്ങൾ വാങ്ങി, അതായത് 16,000 കോടി ചെലവഴിച്ചു. പുതിയ പാർലമെന്റ് സമുച്ചയത്തിനായി 20,000 കോടിയും വകയിരുത്തി എന്നാൽ കരിമ്പ് കർഷകർക്ക് നൽകാനുള്ള കുടിശ്ശിക മാത്രം നൽകിയില്ലെന്നും പ്രിങ്ക ചൂണ്ടിക്കാണിച്ചു.

"ഗ്യാസ് വിലയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ... 2018 ൽ ഡീസൽ 60 രൂപയായിരുന്നു, ഇപ്പോൾ ഇത് 90 രൂപക്കടുത്താണ്. കഴിഞ്ഞ വർഷം ഡീസലിന് നികുതി ഏർപ്പെടുത്തി ബിജെപി സർക്കാർ 3.5 കോടി രൂപ സമ്പാദിച്ചു. ആ പണം എവിടെയാണ്? "എന്തുകൊണ്ടാണ് കേന്ദ്രം കർഷകരെ ശ്രദ്ധിക്കാത്തതെന്നും പ്രിയങ്കാ ഗാന്ധി ചോദിക്കുന്നു.

English summary
"Government Will Back Down": Priyanka Gandhi At Farmers' Mega Meet In UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X