പ്രതിഷേധം വിജയം കണ്ടു; പ്രൊവിഡന്റ് ഫണ്ട് നിയന്ത്രണം സര്‍ക്കാര്‍ റദ്ദാക്കി
ന്യൂഡല്‍ഹി: തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പ്രൊവിഡന്റ് ഫണ്ട് ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിരമിക്കല്‍ പ്രായത്തില്‍ മാത്രമേ തൊഴിലാളികള്‍ക്ക് പിഎഫ് ഇനത്തില്‍ തൊഴില്‍ ദാതാവു നല്‍കേണ്ട തുക നല്‍കാവൂ എന്ന വിവാദമായ ഭേദഗതിയാണ് സര്‍ക്കാര്‍ റദ്ദ് ചെയ്തതെന്ന് കേന്ദ്ര തൊഴില്‍മന്ത്രി ബെന്ദാരു ദത്താത്രേയ അറിയിച്ചു.
സര്‍ക്കാരിന്റെ വിവാദ നടപടിക്കെതിരെ രാജ്യമെങ്ങും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. സാധാരണക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികളെ സാരമായി ബാധിക്കുന്നതാണ് നിയമം. വസ്ത്രനിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികള്‍ റോഡിലിറങ്ങി അക്രമ മാര്‍ഗത്തിലൂടെ പ്രതിഷേധം ആരംഭിച്ചിരുന്നു.

ബെംഗളുരു നഗരത്തിലാണ് കാര്യമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ച തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. പോലീസ് സ്‌റ്റേഷനുകള്‍ക്കുനേരെയും ആക്രമണമുണ്ടായിരുന്നു.
ഇലക്‌ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, സിങ്‌സാന്ദ്ര തുടങ്ങിയ മേഖലകളിലെല്ലാം പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടു. പ്രതിഷേധ പരിപാടികള്‍ രാജ്യമെങ്ങും കത്തിപ്പടരുമെന്ന് ഭയന്ന സര്‍ക്കാര്‍ ഉടന്‍ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.












Click it and Unblock the Notifications