കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ പ്രവർത്തിക്കുന്നത് കർഷകരുടെ ക്ഷേമത്തിന്;കാർഷിക മേഖലയിൽ പരിഷ്കാരങ്ങൾ അനിവാര്യമെന്നും മോദി

Google Oneindia Malayalam News

ദില്ലി; വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് കർഷകർ സമരം തുടരുന്നതിനിടെ വീണ്ടും നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും മാറ്റങ്ങൾ ഉൾക്കൊള്ളാൻ കർഷകർ തയ്യാറാകണമെന്നും മോദി പറഞ്ഞു. ബജറ്റിലെ കാർഷിക മേഖലയുടെ വിഹിതം സംബന്ധിച്ച വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു മോദി.

narendra modi

കാർഷിക മേഖലയിൽ കൂടുതൽ കാര്യങ്ങൾ നടപ്പാക്കാണ്ടത് ആവശ്യമാണ്. കർഷകരെ ഉൽപാദനത്തിൽ മാത്രം പരിമിതപ്പെടുത്തുന്നതിലൂടെ രാജ്യത്തിന് ഉണ്ടായ നഷ്ടമാണ് സംഭവിക്കുന്നത്.രാജ്യത്തിന്റെ കാര്‍ഷികോത്പന്നങ്ങളെ ആഗോളവിപണിയിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണം.കാർഷിക ഗവേഷണത്തിന് സ്വകാര്യമേഖലയ്ക്കും സുപ്രധാന പങ്കുണ്ടെന്നും മോദി പറഞ്ഞു.കാർഷിക ഗവേഷണം, വികസനം എന്നിവയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗുവാഹത്തി കാമാഖ്യ ക്ഷേത്രം സന്ദർശിച്ചപ്പോൾ.. ചിത്രങ്ങൾ കാണാം

ചെറുകിട, ഇടത്തരം കർഷകർക്കായാണ് സർക്കാർ പ്രവർത്തിക്കുന്നത്. കാർഷിക വായ്പാ പരിധി 16.50 ലക്ഷം കോടി രൂപയായും അടിസ്ഥാന സൗകര്യ ഫണ്ട് 40,000 കോടി രൂപയും സർക്കാർ ഉയർത്തി. മൈക്രോ ഇറിഗേഷൻ ഫണ്ടും ഇരട്ടിയാക്കി.കാര്‍ഷിക അനുബന്ധ വ്യവസായത്തെ സഹായിക്കാന്‍ 11000 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ ആരംഭിച്ചത്. മൃഗക്ഷേമം, ക്ഷീരോദ്പാദനം, മത്സ്യകൃഷി മേഖലകൾക്കും അർഹമായ പ്രധാന്യം സർക്കാർ നൽകി.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെറുകിട കർഷകരെ ഭക്ഷ്യസംസ്കരണത്തിൽ നാം സഹായിക്കേണ്ടതുണ്ട്. 21ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ഭക്ഷ്യം സംസ്കരണ വിപ്ലവമാണ് ആവശ്യം. ഗ്രാമങ്ങൾക്ക് സമീപമുള്ള കാർഷിക വ്യവസായ ക്ലസ്റ്ററുകളുടെ എണ്ണം ഇന്ത്യ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അതുവഴി ഗ്രാമത്തിലെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു

സിഎഫിന്റെ പിൻഗാമിയാകാൻ മകൾ സിനി ? ചങ്ങനാശേരിയിൽ കോൺഗ്രസിനെ ഒതുക്കാൻ പിജെ ജോസഫ് തന്ത്രംസിഎഫിന്റെ പിൻഗാമിയാകാൻ മകൾ സിനി ? ചങ്ങനാശേരിയിൽ കോൺഗ്രസിനെ ഒതുക്കാൻ പിജെ ജോസഫ് തന്ത്രം

ഞെട്ടിക്കാനുറച്ച് സിപിഎം; ശബരീനാഥനെതിരെ എഎ റഹീം?തിരുവനന്തപുരത്ത് നിന്ന് കെകെ ശൈലജ?ഞെട്ടിക്കാനുറച്ച് സിപിഎം; ശബരീനാഥനെതിരെ എഎ റഹീം?തിരുവനന്തപുരത്ത് നിന്ന് കെകെ ശൈലജ?

കൊവിഡ് വാക്സിൻ രണ്ടാം ഘട്ടം; എങ്ങനെ വാക്സിൻ രജിസ്റ്റർ ചെയ്യാം? അറിയാംകൊവിഡ് വാക്സിൻ രണ്ടാം ഘട്ടം; എങ്ങനെ വാക്സിൻ രജിസ്റ്റർ ചെയ്യാം? അറിയാം

ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ

Recommended Video

cmsvideo
കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

English summary
government works for the welfare of farmers;reforms in agricultural sector essential says PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X