കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫലമറിയുന്നതിന് മുമ്പേ ഗവർണറെ കാണാൻ കോൺഗ്രസ് ശ്രമം.. മടക്കിയയച്ച് ഗവർണർ.. കർണാടകയിൽ അനിശ്ചിതത്വം...

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകൊണ്ടിരിക്കെ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ തയ്യാറാവാതെ ഗവര്‍ണര്‍. ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ കാണുന്നതില്‍ നിന്നാണ് ഗവര്‍ണര്‍ വാജുഭായ് വാല വിട്ടുനിന്നത്. തിര‍ഞ്ഞെടുപ്പിന്റ മുഴുവന്‍ ഫലവും പുറത്തുവരാത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. കോണ്‍ഗ്രസുമായി സഖ്യത്തിന് ഒരുക്കമാണെന്ന് ജെഡിഎസ് വ്യക്തമാക്കിയിട്ടുണ്ട്. ജെഡിഎസിനെ പിന്തുണയ്ക്കുമെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്നിരിക്കെയണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണാനെത്തുന്നത്. രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായിരിക്കെ ബിജെപി നേതാവായ വാജുഭായ് വാല മോദിയ്ക്ക് വേണ്ടി സീറ്റ് വരെ ഒഴിഞ്ഞുകൊടുത്തിട്ടുള്ളതാണ് ചരിത്രം.

photo

Recommended Video

cmsvideo
Karnataka Election 2018 : കർണാടകയിൽ കോൺഗ്രസ് - JDS സഖ്യം വരുന്നു? | Oneindia Malayalam

എന്നിരിക്കെ ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാതെ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാനുള്ള സാധ്യതകളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചതായി ജെഡിഎസിന്റെ എച്ച‍്‍ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സര്‍ക്കാരുണ്ടാക്കുന്നതിന് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രി പദം ജെഡിഎസിനും ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിനും ലഭിക്കുമെന്നാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ.

English summary
Governor denied to met congress leaders at rajbhavan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X