കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു-കശ്മീരിൽ നിയമസഭ പിരിച്ചുവിട്ടു; ബിജെപിയെ തള്ളി വിശാല പ്രതിപക്ഷ ഐക്യം

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക് നിയമസഭ പിരിച്ചുവിട്ടു. മുൻ മുഖ്യമന്ത്രി കോൺഗ്രസും നാഷണൽ കോൺഫറൻസുമായി സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചതോടെയാണ് ഗവർണർ നിയമസഭ പിരിച്ചുവിട്ടത്. വിശാല സഖ്യത്തിന്റെ സർക്കാർ നിലവിൽ വരികയാണെങ്കിൽ 2019ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള സാധ്യത കശ്മീരിലും നിലവിൽ വരും.

<strong>നോട്ട് നിരോധനം കർഷകരെ ബാധിച്ചെന്ന് കേന്ദ്രം; സീസണിൽ വിത്തുകളും വളവും വാങ്ങാൻ സാധിച്ചില്ല.. .</strong>നോട്ട് നിരോധനം കർഷകരെ ബാധിച്ചെന്ന് കേന്ദ്രം; സീസണിൽ വിത്തുകളും വളവും വാങ്ങാൻ സാധിച്ചില്ല.. .

പിഡിപിയ്ക്ക് നിലവില്‍ 28 എംഎല്‍എമാരുണ്ട്, 15 എംഎല്‍എമാരുള്ള നാഷണല്‍ കോണ്‍ഫറന്‍സും 12 എംഎല്‍എമാരുള്ള കോണ്‍ഗ്രസും പിഡിപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മെഹ്ബൂബ മെഫ്തി ഗവർണർക്ക് കത്തയച്ചത്.

Satyapal Malik

മന്ത്രിസഭ രൂപീകരിച്ചാല്‍ മുതിര്‍ന്ന ഏതെങ്കിലും പിഡിപി നേതാവാകും മുഖ്യമന്ത്രിയാവുക. മുന്‍മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്ത്തി വീണ്ടും മുഖ്യമന്ത്രിയാവാന്‍ സാധ്യതയില്ലെന്നാണ് സൂചനകൾ. 2018 ജൂണില്‍ ബിജെപി സര്‍ക്കാര്‍ തങ്ങളുടെ പിന്തുണ പിന്‍വലിച്ചതോടെയാണ് കശ്മീരിലെ പിഡിപി സര്‍ക്കാര്‍ വീഴുന്നത്.

സാജിദ് ലോണിന്റെ പീപ്പിള്‍ കോണ്‍ഫറന്‍സിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തെ തകര്‍ക്കുന്നതിന് വേണ്ടിയാണ് ബദ്ധശത്രുക്കളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഒരുമിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. പീപ്പിള്‍ കോണ്‍ഫറന്‍സിന് 2 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് 25 എംഎല്‍എമാരും. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 44 എംഎല്‍എമാര്‍ വേണം.

പിഡിപിയുടെ എംഎല്‍എമാരില്‍ നിന്ന് ചിലരെ ചോര്‍ത്താം എന്നതാണ് ബിജെപിയുടെ തന്ത്രമായിരുന്നത്. ഈ നീക്കത്തെ ചെറുക്കാനാണ് പിഡിപിയും നാഷണൽ കോൺഫറൻസും പെട്ടെന്ന് സഖ്യ കക്ഷികളാകാൻ തീരുമാനിച്ചത്. കശ്മീരിലെ ആറുമാസം നീണ്ട ഗവര്‍ണര്‍ ഭരണം ഡിസംബര്‍ 19ന് അവസാനിക്കാനിരിക്കേയാണ് പെട്ടെന്ന് നാടകീയ രംഗങ്ങൾ നടന്നത്.

English summary
Governor dissolves J&K assembly after Mehbooba stakes claim to form govenment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X