'കഠിനാധ്വാനവും സത്യസന്ധതയും കൊണ്ട് തടസങ്ങൾ മറികടക്കൂ'; അദാനി വിദ്യാമന്ദിർ വിദ്യാർത്ഥികൾക്ക് പ്രചോദനമായി ഗവർണർ
ജീവിതത്തിൽ മൂല്യങ്ങൾക്കും കഠിനാധ്വാനത്തിനും സത്യസന്ധതയ്ക്കും ഊന്നൽ നൽകി തടസങ്ങൾ മറികടക്കാൻ എവിഎം അഹമ്മദാബാദ് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്‌ത് ഗുജറാത്ത് ഗവർണർ. അഹമ്മദാബാദിലെ അദാനി വിദ്യാമന്ദിറിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്. വിദ്യാഭ്യാസത്തെ ഉത്തരവാദിത്തത്തോടെയും ലാളിത്യത്തോടെയും സമീപിക്കാൻ അദ്ദേഹം കുട്ടികളെ പ്രോത്സാഹിപ്പിച്ചു.
ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവ്രത് വിദ്യാർത്ഥികളെ ധീരതയുടെയും മൂല്യങ്ങളുടെയും പ്രത്യാശയുടെയും സന്ദേശവുമായി അഭിസംബോധന ചെയ്‌തതോടെ അഹമ്മദാബാദിലെ അദാനി വിദ്യാ മന്ദിർ (എവിഎം) കാമ്പസ് ഇന്നലെ സജീവമായിരുന്നു. അദാനി ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. പ്രീതി അദാനിയും ട്രസ്‌റ്റി ശ്രീമതി ഷിലിൻ അദാനിയും ഗവർണറെ സ്വാഗതം ചെയ്‌തപ്പോൾ വിദ്യാർത്ഥികൾ ഗാർഡ് ഓഫ് ഓണറും പരമ്പരാഗത രീതികളും പിന്തുടർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

'ചെറുപ്പം മുതൽ കഠിനാധ്വാനം ചെയ്യുകയും ദുശ്ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്യുന്ന കുട്ടികളെ ലോകത്ത് ഒരു ശക്തിക്കും തടയാനാവില്ല. അത്തരം കുട്ടികൾക്ക് എന്നും പുതിയ വാതിലുകൾ തുറക്കും' പ്രതികൂല സാഹചര്യങ്ങളിൽ നിന്നുള്ളവർക്ക് പോലും കഠിനാധ്വാനവും സത്യസന്ധതയുമുണ്ടെങ്കിൽ മുന്നോട്ട് വരാൻ സാധിക്കുമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
മുൻ യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കൺ, ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. എപിജെ അബ്‌ദുൾ കലാം എന്നിവരുടെ ജീവിതം ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. വെല്ലുവിളികളെ അതിജീവിച്ച് ലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഇവരെന്നും ഗവർണർ പറഞ്ഞു. ലാളിത്യത്തോടും ഉത്തരവാദിത്തത്തോടും കൂടി ജീവിക്കാൻ അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്‌തു. നല്ല ഭക്ഷണം കഴിക്കാനും സത്യസന്ധരായിരിക്കാനും സംശയമോ, ലജ്ജയോ, ഭയമോ ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പുകൾ ഒഴിവാക്കാനും അദ്ദേഹം ഉപദേശിച്ചു.
സൗജന്യവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകുന്ന അദാനി വിദ്യാമന്ദിർ മാതൃകയെ ശ്രീ ആചാര്യ ദേവവ്രത് പ്രശംസിച്ചു. അദാനി ഫൗണ്ടേഷൻ പിന്നോക്ക വിഭാഗത്തിലെ കുട്ടികളെ ഐഐടി, ഐഐഎം., എയിംസ് തുടങ്ങിയ ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിൽ എത്താൻ സഹായിക്കുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു. എവിഎമ്മിന്റെ "ചേഞ്ച്മേക്കർ സീരീസ്" പരിപാടിയുടെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ ഈ സന്ദർശനം. ഈ പരിപാടിയുടെ ഭാഗമായി പ്രമുഖർ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ സ്‌കൂളിൽ എത്തുന്നുണ്ട്.
കഴിഞ്ഞ വർഷങ്ങളിലായി ഗണിതശാസ്ത്ര പ്രതിഭയായ നിശ്ചൽ നാരായണ (ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഎ, ജൂൺ 2024), നടനും നിർമ്മാതാവും സാമൂഹ്യ പ്രവർത്തകനുമായ ജോൺ എബ്രഹാം (ഏപ്രിൽ 2024), എസ്എസി/ഇസ്രോ ഡയറക്‌ടർ നീലേഷ് ദേശായി (ജൂലൈ 2023), യുണിസെഫ് കൺട്രി ഹെഡ് സിന്തിയ മക്കാഫ്രി (ജൂലൈ 2023), ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസർ സഫീൻ ഹസൻ (ഡിസംബർ 2022) തുടങ്ങിയവർ സ്‌കൂളിൽ സന്ദർശനം നടത്തിയിരുന്നു.
2008ൽ സ്ഥാപിതമായ എവിഎം, ആദ്യ തലമുറയിലെ പഠിതാക്കൾക്ക് ട്യൂഷൻ, പുസ്‌തകങ്ങൾ, യൂണിഫോം, ഭക്ഷണം, പാഠ്യേതര അവസരങ്ങൾ, ഗതാഗത സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സൗജന്യ വിദ്യാഭ്യാസം നൽകുന്നു. അക്കാദമിക് മികവിനൊപ്പം ധാർമ്മികത, മൂല്യങ്ങൾ, അച്ചടക്കം, സാമൂഹിക ഉത്തരവാദിത്തം എന്നിവയും സംയോജിപ്പിക്കുന്ന രീതിയാണ് ഇവിടം അവലംബിക്കുന്നത്.
അഹമ്മദാബാദ്, ഭദ്രേശ്വർ (ഗുജറാത്ത്), കൃഷ്‌ണപട്ടണം (ആന്ധ്രാപ്രദേശ്), സുർഗുജ (ഛത്തീസ്ഗഢ്) എന്നിവിടങ്ങളിലായി അദാനി ഫൗണ്ടേഷൻ നാല് അദാനി വിദ്യാമന്ദിർ സ്‌കൂളുകളാണ് നടത്തുന്നത്. ഗവർണറുടെ പ്രചോദനാത്മകമായ വാക്കുകൾ എവിഎം സമൂഹത്തിന് വലിയ പ്രചോദനമാണ് നൽകിയിരിക്കുന്നത്. മൂല്യങ്ങളിൽ അധിഷ്‌ഠിതമായ വിദ്യാഭ്യാസം രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താൻ കഴിവുള്ള നേതാക്കളെ സൃഷ്‌ടിക്കുമെന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയാണ് ഗവർണറുടെ വാക്കുകൾ.












Click it and Unblock the Notifications