കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ നാടകീയ നീക്കം.... സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിയെ ക്ഷണിച്ച് ഗവര്‍ണര്‍!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ അടിമുടി നാടകീയത. സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിയെ ക്ഷണിച്ചിരിക്കുകയാണ് ഗവര്‍ണര്‍. ശിവസേനയുടെ കൂടുതല്‍ ദിവസങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി തള്ളി. സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്ക് 24 മണിക്കൂറാണ് കോഷിയാരി അനുവദിച്ചത്. എന്നാല്‍ ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറെ കണ്ടെങ്കിലും കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതോടെ ബിജെപി പിന്നണിയിലിരുന്ന് കളി നിയന്ത്രിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷി സര്‍ക്കാരുണ്ടാക്കാനില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ശിവസേനയെ ക്ഷണിച്ചത്. എന്നാല്‍ എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെ നടന്ന ചര്‍ച്ചകള്‍ പാളിയതോടെ കൂടുതല്‍ ദിവസം സഖ്യത്തിനായി ശിവസേനയ്ക്ക് ആവശ്യം വന്നിരിക്കുകയാണ്.

ഗവര്‍ണറുടെ കളി

ഗവര്‍ണറുടെ കളി

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കങ്ങളെ തല്ലി കെടുത്തുകയാണ് ഗവര്‍ണര്‍. മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാനായി ക്ഷണിച്ചിരിക്കുകയാണ് ഗവര്‍ണര്‍. ഇവര്‍ക്കും 24 മണിക്കൂറാണ് ഭൂരിപക്ഷം തെളിയിക്കാനായി അനുവദിച്ചത്. എന്‍സിപിയും ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിനെ ക്ഷണിക്കും ഗവര്‍ണര്‍. അതിന് ശേഷമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുക.

 ശിവസേനയ്ക്ക് വമ്പനടി

ശിവസേനയ്ക്ക് വമ്പനടി

ശിവസേന നേതാക്കള്‍ വളരെ പ്രതീക്ഷയോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ടത്. കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പറഞ്ഞ സമയത്തില്‍ കൂടുതല്‍ തരാനാവില്ലെന്ന് ഗവര്‍ണര്‍ തുറന്ന് പറഞ്ഞു. അതേസമയം സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ മോഹത്തിന് കനത്ത തിരിച്ചടിയാണിത്. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ ഇതിനിടെ ശരത് പവാറിനെ കാ ണുന്നുണ്ട്. ശിവസേന പിന്തുണ അറിയിച്ചിട്ടുള്ള കത്ത് എന്‍സിപിയും നല്‍കിയിട്ടില്ല. ഇരുവരും ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷമേ സഖ്യം തീരുമാനിക്കൂ.

പവാറിന്റെ കൈയ്യില്‍

പവാറിന്റെ കൈയ്യില്‍

മഹാരാഷ്ട്രയില്‍ ഇനി ഭരണം എങ്ങോട്ട് പോകണമെന്ന തീരുമാനം ശരത് പവാറിലേക്കാണ് എത്തുന്നത്. അദ്ദേഹം തീരുമാനിച്ചാല്‍ സഖ്യം അനായാസം ഉണ്ടാവും. അതേസമയം എന്‍സിപി നേതാവ് അജിത് പവാര്‍ പാര്‍ട്ടി നേതാക്കളെയും കൊണ്ട് ഗവര്‍ണറെ കാണാന്‍ പോവുകയാണ്. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ചാണ് എന്‍സിപിയുടെ നീക്കം. ശിവസേനയുടെ പിന്തുണ ഇക്കാര്യത്തിലുണ്ടെന്നാണ് സൂചന.

ഗവര്‍ണറെ കാണും

ഗവര്‍ണറെ കാണും

എന്‍സിപി നേതാക്കളായ ചഗന്‍ ഭുജ്ബല്‍, ജയന്ത് പാട്ടീല്‍ എന്നിവര്‍ക്കൊപ്പമാണ് അജിത് പവാര്‍ ഗവര്‍ണറെ കാണുക. അതേസമയം ഗവര്‍ണര്‍ എന്തിനാണ് ഞങ്ങളെ വിളിച്ചതെന്ന് യാതൊരു അറിവുമില്ല. ഗവര്‍ണര്‍ സംസ്ഥാനത്തെ സംബന്ധിച്ച് ബഹുമാനപ്പെട്ടയാളാണ്. അതുകൊണ്ട് അദ്ദേഹത്തെ എന്‍സിപി സംഘം കാണുമെന്നും അജിത് പവാര്‍ പറഞ്ഞു. ശരത് പവാറുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഈ കൂടിക്കാഴ്ച്ച. പവാറിന്റെ തന്ത്രം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

കത്ത് കൈമാറും

കത്ത് കൈമാറും

ശിവസേനയ്ക്ക് പിന്തുണ അറിയിച്ചുള്ള കത്ത് ഇന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ലഭിക്കും. അതേസമയം അന്തിമ തീരുമാനം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്ത് നാളെ ഉണ്ടാകുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്കും വ്യക്തമാക്കി. അതേസമയം ഗവര്‍ണറെ കാണാനായി അജിത് പവാറും ധനഞ്ജയ മുണ്ടെയും രാജ് ഭവനിലെത്തി. എന്‍സിപി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കുമെന്നാണ് സൂചന. നാളെ അന്തിമ തീരുമാനമുണ്ടാവുമെന്നും ഉറപ്പായിരിക്കുകയാണ്.

എംഎല്‍എമാര്‍ മടങ്ങും

എംഎല്‍എമാര്‍ മടങ്ങും

റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എമാര്‍ ജയ്പൂരിലേക്ക് തന്നെ മടങ്ങുമെന്ന് പൃഥ്വിരാജ് ചവാന്‍ വ്യക്തമാക്കി. സോണിയയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മടക്കം. സര്‍ക്കാര്‍ രൂപീകരണം തീരുമാനിച്ച ശേഷമേ ഇവര്‍ മഹാരാഷ്ട്രയിലെത്തൂ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് ഇവര്‍ക്ക് കാവലായി ഉള്ളത്. അതേസമയം സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ വാദങ്ങളെ ഗവര്‍ണര്‍ തള്ളിയിട്ടില്ലെന്ന് ആദിത്യ വ്യക്തമാക്കി.

ചര്‍ച്ചകള്‍ തുടരുന്നു

ചര്‍ച്ചകള്‍ തുടരുന്നു

ഗവര്‍ണറെ കണ്ടതിന് പിന്നാലെ ആദിത്യ താക്കറെ നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു. സര്‍ക്കാരുണ്ടാക്കാനുള്ള ആഗ്രഹം ഗവര്‍ണറെ അറിയിച്ചതായി ആദിത്യ വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ സമയം അദ്ദേഹം നല്‍കാന്‍ തയ്യാറായില്ല. എന്‍സിപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള കത്തുകള്‍ ശിവസേനയ്ക്ക് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാല്‍ മാത്രമേ പിന്തുണ ഉറപ്പിക്കാനാവൂ. ഇവരുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും ആദിത്യ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് സൂചന.

 ശിവസേന നേതാക്കള്‍ ഗവര്‍ണറെ കണ്ടു, പിന്തുണയില്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ശിവസേന നേതാക്കള്‍ ഗവര്‍ണറെ കണ്ടു, പിന്തുണയില്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്

English summary
governor invites ncp to form govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X