കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കോണ്‍ഗ്രസിന് മുന്നില്‍ ഗവര്‍ണ്ണര്‍ വഴങ്ങി: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ അനുമതി

Google Oneindia Malayalam News

ജയ്പൂര്‍: 18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെ ആരംഭിച്ച രാഷ്ട്രീയ പ്രതിസന്ധിക്ക് രാജസ്ഥാനില്‍ ഇതുവരെ അയവ് ഉണ്ടായിട്ടില്ല. തന്‍റെ സര്‍ക്കാറിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നും നിയമസഭയില്‍ അത് തെളിയിക്കാന‍് തയ്യാറാണെന്നായിരുന്നു ഗെലോട്ട് വ്യക്തമാക്കിയത്. ഇതിനായി നിയമസഭാ സമ്മേളനം വളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമസഭാ വിളിച്ചു ചേര്‍ക്കണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം മൂന്ന് തവണയുംഗവര്‍ണ്ണര്‍ തള്ളിയിരുന്നു. എന്നാല്‍ നാലാം തവണ ആവശ്യപ്പെട്ടപ്പോള്‍ സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണ്ണര്‍ അനുമതി നല്‍കുകയായിരുന്നു.

ആഗസ്റ്റ് 14 ന്

ആഗസ്റ്റ് 14 ന്

ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാമെന്നാണ് കല്‍രാജ് മിശ്ര മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചത്. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള എല്ലാ നടപടികളും നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ 21 ദിവസത്തെ നോട്ടീസ് നല്‍കിയാലെ സഭാസമ്മേളനം ചേരാനാകൂ എന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

ഗെറ്റ് വെല്‍ സൂണ്‍

ഗെറ്റ് വെല്‍ സൂണ്‍

ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളില്‍ നിന്നും ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര പുറത്തുവരണമെന്നും നിയമസഭാ സമ്മേളനം കാലതാമസമില്ലാതെ വിളിച്ചു ചേര്‍ക്കണമെന്നും ക്യാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗെറ്റ് വെല്‍ സൂണ്‍ ഗവര്‍ണര്‍ എന്ന ഓണ്‍ലൈന്‍ ക്യാമ്പയിനിങിനും കോണ്‍ഗ്രസ് തുടക്കം കുറിച്ചിരുന്നു.

ചില നിബന്ധനകള്‍

ചില നിബന്ധനകള്‍

ആദ്യ രണ്ട് തവണ ആവശ്യപ്പെട്ടപ്പോഴും ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചായിരുന്നു സംഭ വിളിക്കാനുള്ള അനുമതി ഗവര്‍ണ്ണര്‍ നല്‍കാതിരുന്നത്. എന്നാല്‍ മൂന്നാംതവണയും ആവശ്യം നിരസിച്ചത് എന്ത് കാരാണത്താലാണെന്നുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല. എന്നാല്‍ നാലാംതവണയും സഭ വിളിച്ചു ചേര്‍ക്കാന്‍ ഗെലോട്ട് ആവശ്യപ്പെടുകയായിരുന്നു.

18 എംഎല്‍എമാരുമായി

18 എംഎല്‍എമാരുമായി

18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെ സര്‍ക്കാര്‍ പക്ഷത്ത് 103 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന് തനിച്ച് 88 എംഎല്‍എമാരാണ് ഉള്ളത്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടേയും സിപിഎമ്മിന്‍റെയും രണ്ട് വീതം അംഗങ്ങളും ഐഎന്‍എല്‍ഡിയുടെ എക അംഗവും സര്‍ക്കാറിന് പിന്തുണ നല്‍കുന്നു. 12 സ്വതന്ത്രരും സര്‍ക്കാര്‍ പക്ഷത്താണ്.

ജൂലൈ 31 മുതല്‍

ജൂലൈ 31 മുതല്‍


സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മറ്റ് നിരവധി ബില്ലുകള്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിയമസഭാ സമ്മേളനം വിളിക്കാനുള്ള ആവശ്യം ഗെലോട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്. ജൂലൈ 31 മുതല്‍ സംസ്ഥാന നിയമസഭയുടെ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നായിരുന്നു അശോഗ് ഗോലോട്ടിന്‍റെ ആവശ്യം.

തിരികെ കൊണ്ടുവരാം

തിരികെ കൊണ്ടുവരാം

നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സാധിച്ചാല്‍ സച്ചിന്‍ പൈലറ്റിനും അംഗത്തിനുമെതിരെ വിപ്പ് പ്രയോഗിക്കാനും സാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇപ്പോള്‍ സഭയില്‍ വിശ്വാസം തെളിയിക്കാന്‍ സാധിച്ചാല്‍ 6 മാസത്തേക്ക് മറ്റൊരു അവിശ്വാസം നേരിടേണ്ടി വരില്ല. ഈ സമയത്ത് സച്ചിന്‍ പക്ഷത്തെ എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഗെലോട്ടിന്‍റെ പ്രതീക്ഷ.

ബിജെപി

ബിജെപി

എന്നാല്‍ സഭ വിളിച്ചു ചേര്‍ക്കണമെന്ന് ഗെലോട്ടിന്‍റെ ആവശ്യത്തോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലായിരുന്നു. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ തുടര്‍ ആലോചനകളിലേക്ക് ബിജെപി കടക്കും. ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ 12 അംഗ ബി.ജെ.പി നേതൃത്വം സന്ദര്‍ശിച്ച് നേരത്തെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു.

സച്ചിന്‍ പൈലറ്റിന് പകരക്കാരനെ കണ്ടെത്തി കോണ്‍ഗ്രസ്; ചുമതലയേറ്റതിന് പിന്നാലെ പ്രതികരിച്ച് പൈലറ്റുംസച്ചിന്‍ പൈലറ്റിന് പകരക്കാരനെ കണ്ടെത്തി കോണ്‍ഗ്രസ്; ചുമതലയേറ്റതിന് പിന്നാലെ പ്രതികരിച്ച് പൈലറ്റും

English summary
governor kalraj mishra gives nod to covene assembly session on 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X