കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുച്ചേരിയിലിനി വിഐപി കാര്‍ സൈറണ്‍ മുഴങ്ങില്ല

  • By Pratheeksha
Google Oneindia Malayalam News

പുതുച്ചേരി:പുതുച്ചേരിയില്‍ വിഐപി കാറുകളിലിനി സൈറണ്‍ മുഴങ്ങില്ല. പുതുച്ചേരി ലഫ്.ഗവര്‍ണ്ണര്‍ കിരണ്‍ബേദിയാണ് വി ഐ പി കാറുകളുടെ സൈറണ്‍ റദ്ദു ചെയ്തത്. എസ്‌കോര്‍ട്ട് പൈലറ്റ് വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ അടിയന്തിര സേവനങ്ങളായ ആംബുലന്‍സ് ഫയര്‍ ഫോഴ്‌സ് എന്നിവയെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഗവര്‍ണ്ണറുടെ സെക്രട്ടറി നല്‍കിയ പ്രസ് റിലീസിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ലഫ്.ഗവര്‍ണ്ണര്‍ സ്ഥാനം ഏറ്റെടുത്ത് ഒരാഴ്ച്ചയ്ക്കു ശേഷമാണ് നടപടി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കുന്ന യാതൊന്നും അനുവദിക്കില്ലെന്നും വി ഐ പികാറുകള്‍ക്ക് ഗതാഗത തടസ്സങ്ങള്‍ നേരിടാത്ത വിധത്തില്‍ ഗതാഗതം ക്രമീകരിക്കുമെന്നും കിരണ്‍ബേദി പറഞ്ഞു. ട്രാഫിക് നിയന്ത്രണത്തിന് മതിയായ ഉദ്യോഗസ്ഥരുണ്ടോ എന്നുറപ്പുവരുത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കിരണ്‍ ബേദി അറിയിച്ചിട്ടുണ്ട്.

09-1436459851-kiran-bedi-

പുതുച്ചേരിയെ മാലിന്യരഹിത നഗരമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും കിരണ്‍ബേദിയ്ക്കു പദ്ധതിയുണ്ട്. 2015ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കിരണ്‍ബേദി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നയിച്ച ആം ആദ്മി പാര്‍ട്ടിയോട് പരാജയപ്പെട്ടിരുന്നു.

English summary
Kiran Bedi, former top cop and now Lt Governor of Puducherry, has banned use of sirens in cars of VIPs. Her escort and pilot cars are included.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X