ജയലളിതയുടെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല!! ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്;ചിലതൊളിച്ച് കേന്ദ്രം!!
ജയലളിതയുടെ മരണം സംബന്ധിച്ച ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ ആശുപത്രിയുടെ വിശദീകരണങ്ങള്‍ മാത്രം.
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച തമിഴ്നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന്റെ റിപ്പോര്‍ട്ട് പുറത്ത്. ജയലളിത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീണ്ട 75 ദിവസങ്ങളിലും ആശുപത്രിക്ക് പുറത്ത് പരന്ന കഥകള്‍ക്ക് കയ്യും കണക്കുമില്ലായിരുന്നു. ഇപ്പോഴും മരണം സംബന്ധിച്ച ദുരൂഹതകള്‍ മുഴുവനായും നീങ്ങിയിട്ടില്ല എന്നു തന്നെ പറയേണ്ടി വരും.
ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായത് ഐസിയുവില്‍ നിന്നും മാറ്റിയ ശേഷമാണെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന് വിദ്യാസാഗര്‍ റാവു നല്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണ് റി്പ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഡിസംബര്‍ 7ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെയാണ് വിവരാവകാശ അപേക്ഷ പ്രകാരം റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ജയലളിതയുെട മരണം സംബന്ധിച്ച നാല് ചോദ്യങ്ങളുള്ള വിവരാവകാശ അപേക്ഷയാണ് ഒരു മാധ്യമപ്രവര്ത്തകന് ഡിസംബര്‍ 12ന് സമര്‍പ്പിച്ചിരുന്നത്. ജയലളിതയുടെ മരണ സമയവും മരണ കാരണവും കേന്ദ്രസര്‍ക്കാറിന് അറിയാമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഗവര്‍ണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഗവര്‍ണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. സെപ്റ്റംബര്‍ 22ന് പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തില്‍ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഒരാഴ്ചയ്ക്കു ശേഷം ആരോഗ്യനില താറുമാറായി.

അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കഠിന ശ്രമങ്ങളുടെ ഫലമായി 50 ദിവസങ്ങള്‍ക്ക് ശേഷം ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായി. ഇതേത്തുടര്‍ന്ന് നവംബര്‍ 19ന് ജയലളിതയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി.

ഡിസംബര്‍ നാലിന് വൈകിട്ട് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതായി മുംബൈയില്‍ ഉണ്ടായിരുന്ന ഗവര്‍ണര്‍ക്ക് വിവരം ലഭിച്ചു. പിന്നീട് എസിഎംഒ എന്ന ജീവന്‍രക്ഷാ ഉപകരണം ജയലളിതയുടെ ശരീരത്തില്‍ ഘടിപ്പിച്ചു. ഗുരുതരമായി തുടര്‍ന്ന ജയലളിത ഡിസംബര്‍ 5ന് മരണത്തിന് കീഴടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയലളിതയുടെ മരണത്തിന് ശേഷം ഒ പനീര്‍ശെല്‍വം തന്നെ കാണാന്‍ വന്നതായും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഐഎഡിഎംകെ നേതാവായി പനീര്‍ശെല്‍വത്തെ ഐക്യകണ്ഠേനെ തെരഞ്ഞെടുത്തതായുള്ള കത്ത് പനീര്‍ശെല്‍വം കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജയലളിതയുടെ മരണം സംബന്ധിച്ച ഗവര്‍ണറുടെ റിപ്പോര്‍ട്ട് ആദ്യം പുറത്ത് വിടാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. ഒക്ടോബറിലും നവംബറിലും ഇതേ മാധ്യമപ്രവര്ത്തകന് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകള്‍ പരിഗണിക്കപ്പെട്ടിരുന്നില്ല.

ഒക്ടോബര്‍ ഒന്നിനും 22നും ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷം ഗവര്‍ണര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടാനാവശ്യപ്പെട്ടായിരുന്നു അപേക്ഷ നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ കേന്ദ്രം പുറത്ത് വിട്ടിട്ടില്ല.

ജയലളിതയുടെ രോഗത്തിന്റെ വിശദാംങ്ങളും ഏത് തരം ചികില്‍സയാണ് നല്‍കിയത് എന്നത് സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ഈ പുറത്ത് വരാത്ത റിപ്പോര്‍ട്ടുകളിലുള്ളത്. ഇവ സ്വകാര്യ വിവരമാണെന്നും പുറത്തുവിടാനാകില്ലെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ മറുപടി.

പുറത്ത് വന്നിരിക്കുന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ട വിവരങ്ങള്‍ മാത്രമേയുള്ളു. ആശുപത്രിയുടെ വിശദീകരണങ്ങള്‍ക്കപ്പുറത്തുള്ള വിശദാംശങ്ങളൊന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടിലുമില്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications