കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെ ക്ഷണിക്കണമെന്ന് മിലിന്ദ് ദിയോറ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ക്ഷണിക്കണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ. എന്‍ഡിഎ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകിരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ യുപിഎ സഖ്യത്തിന് അവസരം നല്‍കണമെന്നാണ് ദിയോറ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.

നാളെ രാത്രി 8 മണിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കണമെന്നാണ് കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിന്തുണയ്ക്കുന്നവരുടെ കത്തുമായി ഗവര്‍ണ്ണറെ കാണാം. അല്ലെങ്കില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാവകാശം തേടി അധികാരമേല്‍ക്കാം എന്നാണ് ഗവര്‍ണ്ണര്‍ ഫഡ്നാവിസിനെ അറിയിച്ചത്.

milind

എന്നാല്‍ കേവല ഭൂരിപക്ഷമായ 145 ല്‍ എത്താനുള്ള വഴികള്‍ ഇതുവരേയും ബിജെപിക്ക് മുന്നില്‍ തെളിഞ്ഞിട്ടില്ല. 288 അംഗനിയമസഭയില്‍ ബിജെപിക്ക് 105 അംഗങ്ങളാണ് ഉള്ളത്. സഖ്യകക്ഷിയായ ശിവസേനക്ക് 56 ഉം. ശിവസേന പിന്തുണച്ചാല്‍ ബിജെപിക്ക് എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാം. എന്നാല്‍ മുഖ്യമന്ത്രി പദം വീതംവെയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇരു പാര്‍ട്ടികള്‍ക്കിടയിലും ശക്തമായ അഭിപ്രായ വ്യത്യാസമാണ് ഉളളത്.

പള്ളി തകര്‍ക്കലിലെ കോടതി നിരീക്ഷണം അദ്വാനിക്കെതിരായ കേസില്‍ നിര്‍ണായകം, ശിക്ഷിക്കപ്പെടുമോ?പള്ളി തകര്‍ക്കലിലെ കോടതി നിരീക്ഷണം അദ്വാനിക്കെതിരായ കേസില്‍ നിര്‍ണായകം, ശിക്ഷിക്കപ്പെടുമോ?

തങ്ങളുടെ 105 അംഗങ്ങള്‍ക്ക് പുറമെ 17 സ്വതന്ത്രരുടെ പിന്തുണയും ബിജെപി അവകാശപ്പെടുന്നുണ്ട്. ഈ പിന്തുണ ലഭിച്ചാലും കേവല ഭൂരിപക്ഷം തികയ്ക്കാന്‍ 23 അംഗങ്ങളുടെ പിന്തുണ കൂടി അവര്‍ക്ക് ആവശ്യമാണ്. മറുവശത്ത് കോണ്‍ഗ്രസ് പിന്തുണയില്‍ എന്‍സിപി-ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളും സജീവമാണ്.

അയോധ്യയില്‍ മുസ്ലിങ്ങളുടെ വാദം തള്ളാന്‍ നാല് കാരണങ്ങള്‍; സുപ്രീംകോടതി വിധിയിലെ സുപ്രധാന ഭാഗംഅയോധ്യയില്‍ മുസ്ലിങ്ങളുടെ വാദം തള്ളാന്‍ നാല് കാരണങ്ങള്‍; സുപ്രീംകോടതി വിധിയിലെ സുപ്രധാന ഭാഗം

English summary
governor should invite cong-ncp to form govt: Deora
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X