കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടും, ബംഗാളില്‍ വന്‍ നീക്കവുമായി ബിജെപി!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ബിജെപി. ഉടന്‍ തന്നെ ഗവര്‍ണര്‍ സഭയില്‍ മമതയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുമെന്ന് ബിജെപി എംപി സൗമിത്ര ഖാന്‍ പറഞ്ഞു. മമതയും ഗവര്‍ണറും തമ്മില്‍ സംസ്ഥാനത്ത് വലിയ പോര് തന്നെ നടക്കുന്നുണ്ട്. തൃണമൂലില്‍ നിന്ന് നേതാക്കള്‍ കൊഴിഞ്ഞുപോകുന്നതിനിടെ ഇത്തരമൊരു പ്രസ്താവന ബിജെപിയില്‍ നിന്നുണ്ടായത് മമതയെ ഞെട്ടിക്കുന്നതാണ്. ബിജെപി നേതാക്കള്‍ക്ക് ജനാധിപത്യത്തോട് യാതൊരു ബഹുമാനവുമില്ലെന്നും തൃണമൂല്‍ തിരിച്ചടിച്ചു.

1

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ പോരാട്ടങ്ങളാണ് ബംഗാളില്‍ നടക്കുന്നത്. സൗമിത്ര ഖാന്‍ യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. തൃണമൂലില്‍ പ്രമുഖ മന്ത്രി സുവേന്ദു അധികാരി രാജിവെച്ചത് അടക്കം മമതയെ അലട്ടുന്നുണ്ട്. സഭയില്‍ മമതയ്ക്ക് ഇപ്പോഴും മതിയായ ഭൂരിപക്ഷമുണ്ടോ എന്ന ചോദ്യം കൂടിയാണ് ഇതിലൂടെ ബിജെപി ഉന്നയിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് വന്നാല്‍ പല എംഎല്‍എമാരും കൂറുമാറുമെന്ന സൂചനയും ബിജെപി നല്‍കുന്നുണ്ട്. പലരും തൃണമൂലില്‍ എതിര്‍പ്പുകള്‍ ഉന്നയിക്കുന്നു. പാര്‍ട്ടി വിട്ടു പോകുന്നു. ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മമതയോട് ആവശ്യപ്പെടുമെന്ന് സൗമിത്ര ഖാന്‍ പറഞ്ഞു.

മമതയുടെ സര്‍ക്കാരിലെ നിരവധി മന്ത്രിമാര്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ കാത്തിരിക്കുകയാണെന്ന് സൗമിത്ര ഖാന്‍ പറയുന്നു. ഇതിന് തിരിച്ചടിയുമായി ടിഎംസി എംപി സൗഗത റോയ് രംഗത്തെത്തി. സൗമിത്രയെ പോലുള്ള ബിജെപി നേതാക്കള്‍ക്ക് ഭരണഘടനയെ പറ്റി ഒന്നും അറിയില്ലെന്ന് റോയ് തിരിച്ചടിച്ചു. ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധമായ ഇത്തരമൊരു തീരുമാനമെടുക്കുമെന്ന് സൗമിത്ര ഖാന് എങ്ങനെ ആദ്യം അറിയാന്‍ സാധിച്ചു. ഒരു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടും ഇങ്ങനെ ചെയ്യാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല. മുഖ്യമന്ത്രിക്കൊപ്പമാണ് ഭൂരിപക്ഷം എംഎല്‍എമാരും. 218 അംഗങ്ങള്‍ക്ക് ഞങ്ങള്‍ക്കുണ്ടെന്നും സൗഗത റോയ് പറഞ്ഞു.

അതേസമയം സുവേന്ദു അധികാരിയെ പോലുള്ള നേതാക്കളെ പുറത്താക്കാനുള്ള ധൈര്യം ടിഎംസിക്ക് ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. നേരത്തെ മന്ത്രിസ്ഥാനം രാജിവെച്ച അധികാരി മമതയുമായി അകന്ന് നില്‍ക്കുകയാണ്. അദ്ദേഹത്തിന് വലിയ ജനസ്വാധീനമുള്ളത് കൊണ്ട് അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അധികാരിയെ പുറത്താക്കിയാല്‍ തൃണമൂലിന്റെ കരുത്ത് അവസാനിച്ചെന്ന് അവര്‍ക്കറിയാം. തൃണമൂല്‍ നേതാക്കള്‍ ഇപ്പോള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് അകന്ന് താമസിക്കുന്ന ടിഎംസി നേതാക്കള്‍ സമ്മര്‍ദം കാരണം കളത്തിലിറങ്ങാന്‍ തുടങ്ങിയിരിക്കുകയാണെന്നും ഘോഷ് പറഞ്ഞു.

തൃണമൂലില്‍ നിന്ന് മിഹിര്‍ ഗോസ്വാമി നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഡിസംബറില്‍ ഇനിയും നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് ദിലീപ് ഘോഷ് പറയുന്നു. അടുത്ത വര്‍ഷം ഏപ്രിലിലോ മെയിലോ ബംഗാളിലെ തിരഞ്ഞെടുപ്പ് നടക്കും. ബിജെപി ഇപ്പോള്‍ തന്നെ ഫേവറിറ്റുകളാണ്. തൃണമൂല്‍ പ്രശാന്ത് കിഷോര്‍ വന്നതോടെ നിരവധി ജനപ്രിയ പദ്ധതികളുമായി മുന്നേറുന്നുണ്ട്. പക്ഷേ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് വലിയ പ്രതിസന്ധിയാണ്. കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോയാല്‍ തിരഞ്ഞെടുപ്പില്‍ അത് മമതയെ ബാധിക്കും.

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

English summary
governor will ask mamata banerjee to prove majority in bengal claims bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X