കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ വിദ്യാഭ്യാസ മന്ത്രി തെറിക്കും, ദൊത്താസരയുടെ വീഡിയോ ക്ലിപ്പ് പുറത്ത്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടന നടക്കുമെന്ന് ഉറപ്പായി. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസരയുടെ വീഡിയോ ക്ലിപ്പ് വൈറലായിരിക്കുകയാണ്. അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് ദൊത്താസര. മന്ത്രിപദത്തില്‍ താന്‍ അധിക കാലം ഉണ്ടാവില്ലെന്ന് അദ്ദേഹം പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. രാജസ്ഥാന്‍ സെക്കണ്ടറി എജുക്കേഷന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായി അജ്മീറില്‍ എത്തിയപ്പോഴാണ് ദൊത്താസരയുടെ പരാമര്‍ശങ്ങള്‍ വന്നത്.

1

ആര്‍ബിഎസ്ഇ ചെയര്‍മാന്‍ ഡിപി ജരോളിയോട് തന്നെ വന്ന് കാണാനും, കെട്ടിക്കിടക്കുന്ന ഫയലുകളൊക്കെ എത്രയും പെട്ടെന്ന് ക്ലിയര്‍ ചെയ്യണമെന്നുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്. വിദ്യാഭ്യാസ മന്ത്രിയായി താന്‍ അധിക കാലം ഉണ്ടാവില്ലെന്നും ദൊത്താസര പറയുന്നുണ്ട്. ഒരു മണിക്കൂര്‍ പോലും തന്റെ ഓഫീസില്‍ ഫയലുകള്‍ ഉണ്ടാവാന്‍ പാടില്ല. തിങ്കളാഴ്ച്ച തന്നെ നിങ്ങള്‍ ഓഫീസിലെത്തണം. ഒരു മിനുട്ടിനുള്ളില്‍ എല്ലാ ഫയലുകളും ഒപ്പിട്ട് പാസാക്കാമെന്നും ജരോളിയോട് ദൊത്താസര പറയുന്നുണ്ട്.

നാല് അഞ്ചോ ദിവസം കൂടിയേ താന്‍ മന്ത്രിസ്ഥാനത്ത് ഉണ്ടാവൂ എന്നും ദൊത്താസര സൂചിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഓഗസ്റ്റ് ആദ്യ വാരമോ ജൂലായ് മുപ്പതിനോ മന്ത്രിസഭാ പുനസംഘടന നടക്കാനാണ് സാധ്യത. എന്റെ കൈയ്യില്‍ നിന്ന് എന്തൊക്കെ ഫയലുകള്‍ക്ക് അനുമതി ആവശ്യമാണോ അതൊക്കെ പെട്ടെന്ന് തന്നെ ഒപ്പിട്ട് വാങ്ങണമെന്നും മന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് പ്രതിനിധികളായി അജയ് മാക്കനും കെസി വേണുഗോപാലും നേരത്തെ രാജസ്ഥാനിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദൊത്താസരയുടെ വീഡിയോ പുറത്തുവന്നത്.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകുമെന്ന് ദൊത്താസര അടക്കമുള്ളവര്‍ക്ക് ഹൈക്കമാന്‍ഡ് സൂചന നല്‍കി കഴിഞ്ഞു. ആരോഗ്യ മന്ത്രിയും പുറത്താവുമെന്നാണ് സൂചന. ദൊത്താസരയ്ക്ക് സംസ്ഥാന അധ്യക്ഷ പദവിയുള്ളതാണ് മന്ത്രിസ്ഥാനം പോകാനിരിക്കുന്നതിന് കാരണം. ഇരട്ട പദവി പാടില്ലെന്നാണ് കോണ്‍ഗ്രസിന്റെ നയം. അതേസമയം സച്ചിന്‍ പക്ഷത്തിന് ആറ് മന്ത്രിമാരെ വരെ ലഭിക്കുമെന്നാണ് സൂചന. ഇതില്‍ അഞ്ചും ക്യാബിനറ്റ് പദവിയോടെ ഉള്ളതായിരിക്കുമെന്നാണ് സൂചന. നേരത്തെ തന്നെ ദൊത്താസരയെ അധ്യക്ഷനായി നിയമിച്ചതിലും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകളുണ്ട്.

English summary
govind singh dotasara may loose ministerial berth his video clip confirms that
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X