കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതിക്കിടെ മോദി സര്‍ക്കാരിന്റെ ഇരുട്ടടി; എണ്ണവില കുത്തനെ കൂട്ടും, വഴിയൊരുക്കി ഭേദഗതി

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കെ, നരേന്ദ്ര മോദി സര്‍ക്കാര്‍ എണ്ണവില കുത്തനെ കൂട്ടാനുള്ള വഴിയൊരുക്കി. ആഗോള തലത്തില്‍ വില കുറഞ്ഞിട്ടും അതിന്റെ ഗുണം ജനങ്ങളിലേക്ക് എത്തുന്നത് തടഞ്ഞ സര്‍ക്കാരിന്റെ നടപടി നേരത്തെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും വില വര്‍ധിപ്പിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന നിയമസഭേദഗതി പാസാക്കിയിരിക്കുകയാണ്.

Recommended Video

cmsvideo
Govt amends law to get power to hike tax on petrol, diesel by Rs 8 per ltr

തിങ്കളാഴ്ച പാസാക്കിയ ധനബില്ലില്‍ എണ്ണയുടെ എക്‌സൈസ് നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തി. കൊറോണ ഭീതിക്കിടെ സഭയില്‍ ചര്‍ച്ച കൂടാതെയാണ് ബില്ല് പാസാക്കിയത്. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥകള്‍ ചര്‍ച്ചയ്ക്ക് വന്നതുമില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

 പുതിയ ഭേദഗതി ഇങ്ങനെ

പുതിയ ഭേദഗതി ഇങ്ങനെ

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി എട്ട് രൂപ കൂട്ടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ധനബില്ലിലുള്ളത്. അടുത്തിടെ പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. എക്‌സൈസ് നികുതി ഇനത്തില്‍ ഉള്‍പ്പെടുത്തിയാണ് വില കൂട്ടിയത്.

മാറ്റം വരുത്താന്‍ കാരണം

മാറ്റം വരുത്താന്‍ കാരണം

നിലവില്‍ എണ്ണ കമ്പനികള്‍ക്കാണ് വില നിശ്ചയിക്കാനുള്ള അധികാരം. ആഗോള തലത്തിലെ വില നിലവാരം അനുസരിച്ച് അവര്‍ വില പുതുക്കി കൊണ്ടിരിക്കും. എന്നാല്‍ ഇതില്‍ നികുതി ചുമത്താനുള്ള അധികാരം കേന്ദ്രത്തിനാണ്. ഇപ്പോള്‍ പരമാവധി നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഇനി വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. ഈ പശ്ചാത്തലത്തിലാണ് ചട്ടം ഭേദഗതി വരുത്തിയത്.

ഇനി വില കൂട്ടാം

ഇനി വില കൂട്ടാം

ധനബില്‍ 2020-ല്‍ ഭേദഗതി നിര്‍ദേശിച്ചത് ധനമന്ത്രി നിര്‍മല സീതാരാമനാണ്. എക്‌സൈസ് നികുതിയുടെ പരിധി വര്‍ധിപ്പിക്കണമെന്നായിരുന്നു ഭേദഗതി. പെട്രോളിനും ഡീസലിനും എട്ട് രൂപ കൂടി വര്‍ധിപ്പിക്കാന്‍ കഴിയും വിധമാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതുപ്രകാരം പെട്രോളിന് 18 രൂപ വരെയും ഡീസലിന് 12 രൂപ വരെയും എക്‌സൈസ് നികുതി ചുമത്താന്‍ സാധിക്കും.

ചര്‍ച്ചയില്ലാതെ പാസാക്കി

ചര്‍ച്ചയില്ലാതെ പാസാക്കി

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമ്മേളനം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു അവസാന ദിനം. തിങ്കളാഴ്ചയാണ് ധനബില്ല് പാസാക്കിയത്. ചര്‍ച്ച നടത്താതെയായിരുന്നു പാസാക്കല്‍.

ഗുണം കൈമാറാതെ സര്‍ക്കാര്‍

ഗുണം കൈമാറാതെ സര്‍ക്കാര്‍

ആഗോള തലത്തില്‍ എണ്ണവില കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഒരു ബാരല്‍ എണ്ണയ്ക്ക് 25 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. സ്വാഭാവികമായും ഇന്ത്യയിലും എണ്ണവില കുറയേണ്ടതാണ്. എന്നാല്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിലയില്‍ മാറ്റം വരുത്താതിരിക്കുകയായിരുന്നു.

അടുത്തിടെ വര്‍ധിപ്പിച്ചത്

അടുത്തിടെ വര്‍ധിപ്പിച്ചത്

എണ്ണവില കുറഞ്ഞതിന്റെ ഗുണം നിലവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ് സര്‍ക്കാര്‍. മൂന്ന് രൂപയാണ് പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ ഈ മാസം 14ന് വര്‍ധിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു സര്‍ക്കാരിന്റെ നടപടി.

39000 കോടി അധികം ലഭിക്കും

39000 കോടി അധികം ലഭിക്കും

പെട്രോള്‍, ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് മൂന്ന് രൂപയാണ് കൂട്ടിയത്. ഇതുപ്രകാരം 39000 കോടി രൂപയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കും. സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയായി രണ്ട് രൂപയും റോഡ് സെസ്സായി ഒരു രൂപയുമുള്‍പ്പെടെയാണ് മൂന്ന് രൂപ വര്‍ധിപ്പിച്ചത്.

ഒരു താരതമ്യം

ഒരു താരതമ്യം

ഇതുവരെയുണ്ടായിരുന്ന വ്യവസ്ഥകള്‍ പ്രകാരം പെട്രോളിന് 10 രൂപയാണ് എക്‌സൈസ് ഡ്യൂട്ടി ചുമത്താനുള്ള പരമാവധി നിരക്ക്. ഡീസലിന് നാല് രൂപയും. പുതിയ ഭേദഗതി പാസായതോടെ പെട്രോളിന് 18 രൂപ വരെയും ഡീസലിന് 12 രൂപ വരെയും എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ സാധിക്കും.

ഇനിയും കൂട്ടും

ഇനിയും കൂട്ടും

ധനകാര്യ നിയമത്തിന്റെ എട്ടാം ഷെഡ്യൂളില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഉടനെ വില കൂടുമെന്ന് അര്‍ഥമില്ല. എന്നാല്‍ വില കൂട്ടാന്‍ സര്‍ക്കാരിന് സാധിക്കും. ഇതിനുള്ള സൗകര്യം ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്. ആഗോള വിപണിയില്‍ ഇനിയും വില കുറഞ്ഞാല്‍ സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ഇനിയും കൂട്ടിയേക്കാം.

ന്യായം ഇങ്ങനെ

ന്യായം ഇങ്ങനെ

എണ്ണവില പൊടുന്നനെ കുറച്ചാല്‍ സാമ്പത്തിക ക്രമം താളം തെറ്റുമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ നേരിയ തോതില്‍ വില കുറയ്ക്കുകയും ചെയ്യും. രാജ്യം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകാനുള്ള സാധ്യത ഏറെയാണ്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വിപണിയില്‍ നിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നത് അങ്ങനെയാണ്. ആ സാഹചര്യത്തില്‍ പരമവാധി ധനസമാഹരണം നടത്തുകയാണ് സര്‍ക്കാര്‍.

English summary
Govt amends law to get powers to raise excise duty on petrol, diesel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X