Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ചിലിലയില്‍ ഉരുളുന്ന ആചാരം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ദില്ലി: കര്‍ണാടകത്തിലെയും തമിഴ് നാട്ടിലെയും ചില ക്ഷേത്രങ്ങളില്‍ ഭക്തര്‍ എച്ചിലിലയില്‍ ഉരുളുന്ന ആചാരത്തിനെതിരെ നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇത്തരമൊരു ആചാരം മനുഷ്യത്വരഹിതമാണെന്നും ഇത് പൂര്‍ണമായും നിരോധിക്കണമെന്നും സാമൂഹ്യ നീതിവകുപ്പ് മന്ത്രി കോടതിയെ അറിയിച്ചു.

rolling on Brahmins leftovers in karnata

കര്‍ണാടകത്തിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും തമിഴ് നാട്ടിലെ നെരൂര്‍ സദാശിവ ഭര്‍മേന്ദ്രായി ക്ഷേത്രത്തിലുമാണ് എച്ചിലിലയില്‍ ഉരുളുന്നത്. ആചാരപ്രകാരമുള്ള ദിവസങ്ങളില്‍ ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചശേഷം ഉപേക്ഷിക്കുന്ന എച്ചിലിലയില്‍ കീഴ്ജാതിക്കാര്‍ കിടന്നുരുളുകയാണ് ചെയ്തുപോന്നിരുന്നത്.

മഡെസ്‌നാന എന്ന പേരിലുള്ള ഈ ആചാരം അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തൊലിപ്പുറത്തുള്ള രോഗങ്ങള്‍ എച്ചിലിലയില്‍ ഉരുണ്ടാല്‍ ഭേദമാകുമെന്ന് വിശ്വാസികള്‍ കരുതുന്നു. കൂടാതെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിനും വന്ധ്യതാ പരിഹാരത്തിനും വിശ്വാസികള്‍ ആചാരം അനുഷ്ടിക്കുന്നു.

ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ ഉരുളുന്നതിനുപകരം ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പൂജിച്ച ഭക്ഷണംവച്ച ഇലയില്‍ ഭക്തര്‍ക്ക് ഉരുളാമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കര്‍ണാടക ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പോലുള്ള സംഘടനകള്‍ ആചാരങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളും നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+