കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനല്‍ വിലക്കില്‍ പ്രധാനമന്ത്രിക്ക് ആശങ്ക: തെറ്റ് പറ്റിയെങ്കില്‍ തിരുത്തുമെന്ന് പ്രകാശ് ജാവദേക്കര്‍

Google Oneindia Malayalam News

ദില്ലി: രണ്ട് മലയാളം ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. മോദി സര്‍ക്കാര്‍ എപ്പോഴും മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നുവെന്നാണ് മന്ത്രിയുടെ പ്രതികരണം. വടക്കുകിഴക്കന്‍ ദില്ലിയിലെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് മീഡിയ വണ്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്കുിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ചാനലുകള്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയെന്നാണ് വകുപ്പ് മന്ത്രിയുടെ പ്രതികരണം. ഓഫീസിലെത്തിയാല്‍ ഉടന്‍ ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

Recommended Video

cmsvideo
Govt supports press freedom, Javadekar on Malayalam channels ban:

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന്‍റേയും വിലക്ക് നീക്കി; പുനഃസംപ്രേക്ഷണം ആരംഭിച്ച് ചാനലുകള്‍ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന്‍റേയും വിലക്ക് നീക്കി; പുനഃസംപ്രേക്ഷണം ആരംഭിച്ച് ചാനലുകള്‍

ആദ്യം ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് പിന്‍വലിച്ച കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലം മീഡിയാ വണ്ണിനുള്ള വിലക്ക് പിന്‍വലിച്ചിരുന്നു. കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇരു ചാനലുകളും ദില്ലിയിലെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം തുടങ്ങിയത്. ഇരുചാനലുകള്‍ക്കും മാര്‍ച്ച് ആറിന് വൈകിട്ട് 7.30 മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മന്ത്രി മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് ഇതേ വിഷയത്തില്‍ പ്രതികരിച്ചത്.

 ചട്ടം ലംഘിച്ചോ?

ചട്ടം ലംഘിച്ചോ?


ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിലക്ക് നീക്കിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ പ്രതികരണവും പുറത്തുവരുന്നത്. കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ആക്ട് 1995ലെ 6(1) (സി) പ്രകാരം ഏതെങ്കിലും മതത്തിനോ സമുദായത്തിനോ എതിരായ ആക്രമണങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്നും ഇത് വാക്കുകള്‍ കൊണ്ടോ ദൃശ്യങ്ങള്‍ കൊണ്ടോ ഏതെങ്കിലും മതത്തെയോ പരിഹസിക്കുന്നത് ആയിരിക്കരുതെന്നുമാണ് ചട്ടം.

 യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു?

യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു?

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തിയതോടെ ‍ഞങ്ങള്‍ ചാനലുകളുടെ സംപ്രേക്ഷണം പുനസ്ഥാപിച്ചു. ഒരു ജനാധിപത്യ സംവിധാനത്തില്‍ മാധ്യമ സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്നാണ് ഞങ്ങള്‍ അടിസ്ഥാനപരമായി ചിന്തിക്കുന്നത്. എഎന്‍ഐയോടായിരുന്നു പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം. ഇത് സംബന്ധിച്ച വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുമെന്നും അനിവാര്യമെങ്കില്‍ ഉത്തരവ് പുറത്തിറക്കുമെന്നുമാണ് പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ മന്ത്രി പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതേ വിഷയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 റിപ്പോര്‍ട്ട് വസ്തുുനിഷ്ടമെന്ന്

റിപ്പോര്‍ട്ട് വസ്തുുനിഷ്ടമെന്ന്

ദില്ലിയിലെ അക്രമ സംഭവങ്ങളുമായി സംപ്രേക്ഷണം ചെയ്തത് വസ്തുനിഷ്ടമായ കാര്യങ്ങളാണ്. ഏതെങ്കിലും മതത്തെയോ സമുദായത്തെയോ കടന്നാക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ സര്‍ക്കാരിന് നല്‍കിയ മറുപടി. കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇരു ചാനലുകളും ദില്ലിയിലെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരു ചാനലുകള്‍ക്കും കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്.

യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം

യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം

മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തത് മാധ്യമപ്രവര്‍ത്തകര്‍ ദില്ലിയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ കണ്ട യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമാണ് മീഡിയാ വണ്‍ സര്‍ക്കാരിന് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. മീഡിയ വണ്‍ ദില്ലിയിലെ അക്രമസംഭവങ്ങളുമായി സംപ്രേക്ഷണം ചെയ്ത ഉള്ളടക്കത്തെയാണ് മീഡിയാ വണ്ണിന് അയച്ച നോട്ടീസില്‍ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. വാര്‍ത്താ വിനിയ പ്രക്ഷേപണ മന്ത്രാലയം നേരത്തെ പുറത്തിറക്കിയ നിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

English summary
Govt backs press freedom: Union minister on lifting ban on 2 Malayalam channels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X