കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യത്തിന് ഹാനീകരം; പാരസെറ്റമോള്‍ സംയുക്തം ഉള്‍പ്പടെയുള്ള 328 മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു

Google Oneindia Malayalam News

ദില്ലി: മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യത്തിന് ദോഷകരമായ 328 മരുന്ന് സംയുക്തങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചത്. ഈ ബ്രാന്‍ഡുകള്‍ ഉള്‍പ്പടേ പതിനായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ ഇനി നിര്‍മിക്കാനോ വിപണയിലെത്തിക്കാനോ സാധിക്കില്ല.

ഇത്തരം മരുന്നുകള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രമുഖ മരുന്ന് ബ്രാന്‍ഡുകള്‍

പ്രമുഖ മരുന്ന് ബ്രാന്‍ഡുകള്‍

പ്രമുഖ മരുന്ന് ബ്രാന്‍ഡുകളായ സറിഡോന്‍(പിറമോള്‍), ടാക്‌സിം എം ഇസഡ് (അല്‍ക്കം ലബോറട്ടറീസ്, പാന്‍ഡേം പ്ലസ് ക്രീം (മക്ലിയോസ് ഫാര്‍മ) എന്നിവയുടേത് ഉള്‍പ്പടേ 328 മരുന്ന് സംയുക്തങ്ങളാണ് നിരോധിച്ചിരിക്കുന്നത്. നിരോധനം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.

ഔഷധച്ചേരുവകള്‍

ഔഷധച്ചേരുവകള്‍

ഒന്നിലേറെ ഔഷധച്ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് മരുന്ന് സംയുക്തങ്ങള്‍. ആരോഗ്യത്തിന് ദോഷകരാമായി ബാധിക്കുന്ന തരത്തിലാണ് പലകമ്പനികളും മരുന്ന് സംയുക്തങ്ങള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. ഇതിനെതിരെ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ രോഗികള്‍ വഞ്ചിക്കപ്പെടുമെന്നും ഇതേക്കുറിച്ച് പഠനം നടത്തിയ പ്രൊഫ. ചന്ദ്രകാന്ത് കോകടെ സമിതി വ്യക്തമാക്കുന്നു.

പാരസെറ്റമേള്‍+ പ്രോക്ലോപെറാസിന്‍

പാരസെറ്റമേള്‍+ പ്രോക്ലോപെറാസിന്‍

പാരസെറ്റമേള്‍+ പ്രോക്ലോപെറാസിന്‍, ബെന്‍സോക്‌സോണിയം ക്ലോറൈഡ്+ ലൈഡോകെയ്ന്‍, ഗൈബെന്‍ക്ലാമെഡ്+ മെറ്റ്‌ഫോര്‍മിന്‍(എസ്.ആര്‍)+ പയോഗ്ലിറ്റസോണ്‍, ഗ്ലിമെപിറൈഡ്്+ പയോഗ്ലിറ്റസോണ്‍+മെറ്റ്‌ഫോര്‍മിന്‍, അമലോക്‌സിലിന്‍250 എംജി+ പൊട്ടാസ്യം ക്ലാവുലനേറ്റ് ഡൈലേറ്റഡ് 62.5 എംജി എന്നവയാണ് നിയന്ത്രണമേര്‍പ്പെടുത്തിയ മരുന്നുസംയുക്തങ്ങള്‍.

1988 നു മുന്‍പ് അംഗികാരം

1988 നു മുന്‍പ് അംഗികാരം

പ്രൊഫ്. ചന്ദ്രകാന്ത് കോകാടെ സമിതിയുടെ പഠനറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം 2016 ല്‍ 349 മരുന്നുസംയുക്തങ്ങല്‍ നിരോധിച്ചിരുന്നു. ഇവയില്‍ 1988 നു മുന്‍പ് അംഗികാരം ലഭിച്ച 15 മരുന്ന് സംയുക്തങ്ങളും നിയന്ത്രമേര്‍പ്പെടുത്തിയ ആറു മരുന്നുസംയുക്തങ്ങളും ഒഴികെ എല്ലാ മരുന്നുകള്‍ക്കും നിരോധനം ബാധകമാണ്.

ഗ്ലൂക്കോനോ-പിജി

ഗ്ലൂക്കോനോ-പിജി

പ്രമേഹരോഗികള്‍ക്ക് നല്‍കുന്ന ഗ്ലൂക്കോനോ-പിജി, ബഹുരാഷ്ട്ര മുരുന്ന് കമ്പനിയായ അബോട്ടിന്റെ ട്രൈബെറ്റ്, ലുപിന്റെ ടൈപ്രൈഡ് തുടങ്ങിയ ആറ് മരുന്ന് സംയുക്തങ്ങളുടെ നിര്‍മാണത്തിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

1500 കോടി രൂപയുടെ കുറവ്

1500 കോടി രൂപയുടെ കുറവ്

ഇത്തരത്തില്‍ മരുന്ന് കമ്പനികള്‍ക്കും സംയുക്തങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ ഇന്ത്യന്‍ ഓഷധ നിര്‍മാണ മേഖലയില്‍ 1500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സുപ്രീംകോടതി നിര്‍ദ്ദേശം

സുപ്രീംകോടതി നിര്‍ദ്ദേശം

ചുമ, പനി എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഫെന്‍സെഡില്‍, ഡി-കോള്‍ഡ് ടോട്ടല്‍, ഗ്രിലിന്‍ക്റ്റസ്, തുടങ്ങിയവയ്‌ക്കെതിരെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇവയെ നിരോധിച്ചിട്ടില്ല. 1988 നും മുമ്പ് അംഗാകാരം ലഭിച്ച പതിനഞ്ച് മരുന്ന സംയുക്തങ്ങളെ ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

English summary
Govt bans Saridon, 327 other combination drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X