കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരക്ക് കടത്തില്‍ കര്‍ശന നിയന്ത്രണം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: വാഹനങ്ങളിലെ ചരക്ക് ഗതാഗതത്തില്‍ കര്‍ശന നിയന്ത്രണം. സാധനങ്ങള്‍ വാഹനത്തിന് പുറത്തേയ്ക്ക് തള്ളി നില്‍ക്കാത്ത രീതിയില്‍ വേണം ഗതാഗതം നടത്താനെന്ന് സര്‍ക്കാര്‍ ഉത്തരവ്. ലോറികളിലും ട്രക്കുകളിലും പൈപ്പ്, ഇരുമ്പ് കമ്പി മുതലായവ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ കൊണ്ട് പോകുന്നത് നിരോധിച്ചിരിയ്ക്കുന്നതായും സര്‍ക്കാര്‍.കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിരോധനം ബാധകമാകും.

ഗതാഗത വകുപ്പാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 93 ഒഴിവാക്കിയത്. ഈ വകുപ്പിന്‍ പ്രകാരമായിരുന്നു വാഹനങ്ങള്‍ക്ക് പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ ലോഹങ്ങള്‍ ഉള്‍പ്പടെയുള്ളവ കടത്താന്‍ അനുമതി ഉണ്ടായിരുന്നത്.

Accident

ഇത്തരത്തിലുള്ള വാഹനങ്ങളുടെ ഗതാഗതം പലപ്പോഴും ക്ഷണിച്ച് വരുത്തുന്നത് അപകടങ്ങളെയാണ്. 2012 ല്‍ 9,100 പേര്‍ 28,217 വാഹനാപടങ്ങളിലായി മരിച്ചു. ചരക്ക് കടത്തിലെ പോരായമകളാണ് അധികം അപകടങ്ങളും ക്ഷണിച്ച് വരുത്തിയത്. ചരക്ക് കടത്തിലെ പോരായാമകള്‍ മൂലം ഏറ്റവും അധികം അപകടങ്ങള്‍ ഉണ്ടാകുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്.

കേരളത്തിലും തിരക്കേറിയ റോഡുകളില്‍ പോലും അപകടകരമായ വിധത്തില്‍ ചരക്ക് കടത്തുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ 1961 പേരാണ് ഇത്തരത്തില്‍ അപകടത്തില്‍ പെട്ട് മരിച്ചത്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവയും ചരക്ക് കടത്തിലെ പോരായ്മകള്‍ കൊണ്ട് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്ന സംസ്ഥാനങ്ങളാണ്.

ചരക്ക് കടത്തിലെ പോരായ്കള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ 2012 ജൂലൈയില്‍ കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിലാണ് പ്രത്യേക വകുപ്പില്‍ ഭേദഗതി വരുത്തിയത്. ഇക്കാര്യം ജനങ്ങളെ ബോധവാന്‍മാരക്കുമെന്നും കര്‍ശമായി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുമെന്നും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി വിജയ് ചിബ്ബെര്‍ പറഞ്ഞു.

English summary
The government has banned vehicles from carrying rods, pipes or any protruding material beyond the body frame
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X