കഫ് സിറപ്പില്‍ ആല്‍ക്കഹോള്‍, വില്‍പന കുറയ്ക്കാന്‍ തീരുമാനം
ദില്ലി: ചുമ വില്ലനാകും എന്നു പറഞ്ഞ് കേട്ടിട്ടില്ലേ. അതുപോലെയാണ് ചുമയ്ക്കുള്ള മരുന്നുകളും. കഫ് സിറപ്പുകളുടെ ദുരുപയോഗം വര്‍ദ്ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഫ് സിറപ്പില്‍ ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. കോഡിന്‍ എന്ന ഒരുതരം ആല്‍ക്കഹോളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ കഫ് സിറപ്പുകളുടെ വില്‍പ്പന കുറയ്ക്കാനാണ് തീരുമാനം. കഫ് സിറപ്പിന്റെ വില്‍പന കുറയ്ക്കുന്നതാണ് ഏറ്റവും വലിയ ചികിത്സ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചുമ പോലുള്ള ചെറിയ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇത്തരം മരുന്നുകള്‍ പിന്നീട് വലിയ രോഗങ്ങള്‍ക്ക് കാരണമാക്കുന്നുവെന്നാണ് പറയുന്നത്.
ലഹരിക്കായി കഫ് സിറപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ വര്‍ഷം തോറും സിറപ്പുകളുടെ ദുരുപയോഗം കൂടിവരികയാണത്രേ. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കമ്പനികളോട് വില്‍പന കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെയാണ് സിറപ്പുകള്‍ വില്‍ക്കുന്നത്.
സിപ്ല കമ്പനി കഫ് സിറപ്പ് നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം നിര്‍ത്തിവെച്ചിരുന്നു. യുഎസ് കീഴിലുള്ള കമ്പനി വലിപ്പം കുറച്ചും മരുന്നുകള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു. എന്നിട്ടും സിറപ്പുകളുടെ ദുരുപയോഗം കുറഞ്ഞിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. വില്‍പന കുറയ്ക്കുക എന്നു മാത്രമേ ഇനി ചെയ്യാനുള്ളൂവെന്നാണ് പറയുന്നത്.












Click it and Unblock the Notifications