കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ തലയും കനിഞ്ഞു... സത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ കണ്ട്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നാണം കെടുത്തുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കണ്ട് നാണക്കേടുകൊണ്ട് തലകുനിഞ്ഞ് പോവുകയാണെന്നാണ് മോദി പറയുന്നത്. വനിതാ ദിന സന്ദേശത്തിലാണ് മോദി ഇക്കാര്യം പറയുത്.

ഈ പോക്ക് അവസാനിപ്പിക്കാന്‍ എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നാണ് മോദി ആവശ്യപ്പെടുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായി പുതിയ പദ്ധതികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറയുന്നു.

modi

രാജ്യത്തിന്റെ വികസനത്തില്‍ സ്ത്രീകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. സ്ത്രീകള്‍ക്ക് ജീവിക്കാനാവാശ്യമായ തൊഴില്‍ സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നത് സര്‍ക്കാരിന്റെ നയമാണെന്ന് മോദി പറയുന്നു. സ്ത്രീകളെ രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാക്കാന്‍ വിവിധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വനിതാ ദിന സന്ദേശത്തില്‍ പറയുന്നു.

ദില്ലി കൂട്ട ബലാത്സംഗം നടന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും രാജ്യത്ത് ഇപ്പോഴും സ്ത്രീ സുരക്ഷയുടെ കാര്യങ്ങള്‍ അവതാളത്തിലാണ്. വനിതാ ദിനത്തില്‍ തന്നെയാണ് ആറ് വയസ്സുകാരി ക്രൂരമായി ബലാത്സംഗ ചെയ്യപ്പെട്ട വാര്‍ത്തയും പുറത്ത് വരുന്നത്. ദില്ലി കൂട്ട ബലാത്സംഗം സംബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയതും നരേന്ദ്ര മോദിയുടെ സര്‍ക്കാരാണ്.

English summary
Denouncing the violence against women, Prime Minister Narendra Modi on Sunday said one-stop- centres and mobile helplines will be set up for women in distress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X