കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗസ്റ്റ് വരെയുള്ള ഇപിഎഫ് വിഹിതം സർക്കാർ അടയ്ക്കും: മൂന്ന് മാസത്തേക്കുള്ള പിഎഫ് വിഹിതത്തിലും കുറവ്,

Google Oneindia Malayalam News

ദില്ലി: ലോക്ക്ഡൌൺ കഴിഞ്ഞ് ജോലികളിൽ തിരികെ പ്രവേശിക്കുന്നതോടെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൊറോണ വൈറസ് പാക്കേജിന്റെ ഭാഗമായി എംപ്ലോയീസ് പ്രോവിഡന്റ് വിഹിതം അടയ്ക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഇപിഎഫ് വിഹിതം സർക്കാർ അടയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 15000ൽ താഴെ ശമ്പളമുള്ളവർക്കാണ് ഇത് ബാധകമാകുക.

നിര്‍മല സീതാരാമന്‍ പറയുന്ന എംഎസ്എംഇ എന്താണ്? നിര്‍വചനം അടിമുടി മാറ്റി മോദി സര്‍ക്കാര്‍നിര്‍മല സീതാരാമന്‍ പറയുന്ന എംഎസ്എംഇ എന്താണ്? നിര്‍വചനം അടിമുടി മാറ്റി മോദി സര്‍ക്കാര്‍

15000 ന് മുകളിൽ ശമ്പളമുള്ളവർക്ക് മൂന്നുമാസത്തേക്ക് നിർബന്ധിത പിഎഫ് വിഹിതത്തിൽ കുറവ് വരുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തേക്ക് സർക്കാർ- പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഹിതം അടുത്ത മൂന്ന് മാസത്തേക്ക് പത്ത് ശതമാനം ആയിരിക്കുമെങ്കിലും ഇപ്പോൾ ഇത് ബാധകമല്ല. കേന്ദ്രസർക്കാർ- പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 12% ശതമാനം പിഎഫ് തന്നെയാണ് അടയ്കേണ്ടത്.

 nirmala-sitharaman23

തൊഴിലുടമയുടെ വിഹിതമായ 12% എന്ന തുക മാറ്റമില്ലാതെ തുടരും. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ പാക്കേജിന്റെ 24 ശതമാനം ഇപിഎഫ് പിന്തുണ ലഭിക്കാൻ യോഗ്യതയില്ലാത്തവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും അവർ വ്യക്തമാക്കി. ഇപിഎഫ്ഒയുടെ പരിധിയിൽ വരുന്ന 6.5 ലക്ഷം സ്ഥാപനങ്ങൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.4.3 കോടി ജീവനക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി വരിക.

 ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് 3 ലക്ഷം കോടിയുടെ ഈടില്ലാ വായ്പ ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് 3 ലക്ഷം കോടിയുടെ ഈടില്ലാ വായ്പ

72.22 ലക്ഷം ജീവനക്കാർക്ക് ഇപിഎഫ് അടയ്ക്കുന്നതിനായി സർക്കാർ 2500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് വിശദീകരിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധനകാര്യമന്ത്രി.

English summary
. Govt continues EPF support for businesses, workers for next 3 more months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X