ഇന്ധന വില കുറച്ചു; പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയും
ദില്ലി: ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം കുറയും. കേന്ദ്രം എക്സൈസ് നികുതി കുറച്ചതാണ് വില കുറയാൻ കാരണം. പുതുക്കിയ വ്ല ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ഇന്ധന വില വർധനവിൽ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ എക്സൈസ് നികുതിയിൽ കുറവ് വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ദിവസേനയുള്ള ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് വൻ പ്രതിഷേധം ഉയർത്തിയിരുന്നു. സർക്കാർ നികുതി കുറച്ചത് കാരണം പ്രതിവർഷം 26,000 കോടിയുടെ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications