പഠിച്ചു ജയിക്കാതെ ഇനി രക്ഷയില്ല!! കൂട്ട ജയിപ്പിക്കല്‍ നിര്‍ത്തുന്നു!! 5ലും 8ലും 'യോഗ്യതാ' പരീക്ഷ....
തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടി നല്‍കും
ദില്ലി: പഴയതു പോലെ സ്‌കൂളുകളില്‍ ഇനി കൂട്ട ജയിപ്പിക്കല്‍ ഉണ്ടാവില്ല. നേരത്തേ മിനിമം മാര്‍ക്ക് ഇല്ലെങ്കിലും ഏതൊരു വിദ്യാര്‍ഥിയും അനായാസം എട്ടാം ക്ലാസ് വരെ എത്തുമായിരുന്നു. എന്നാല്‍ ഈ സമ്പ്രദായം നിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കുട്ടികളുടെ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിനുള്ള ബില്ലില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രം തീരുമാനിച്ചു.

അഞ്ചാം ക്ലാസിലെയും എട്ടാം ക്ലാസിലെയും പരീക്ഷകളാവും ഇനി വിദ്യാര്‍ഥിയുടെ ഭാവി തീരുമാനിക്കുക. ഈ രണ്ടു ക്ലാസുകളിലും മിനിമം മാര്‍ക്ക് നേടാത്തവരെ തോല്‍പ്പിക്കും. പരാജയപ്പെടുന്നവര്‍ക്ക് അടുത്ത ക്ലാസിലേക്ക് മുന്നേറാന്‍ സേ പരീക്ഷ പോലെ ഒരവസരം കൂടി നല്‍കും. ഇതിലും തോല്‍ക്കുകയാണെങ്കില്‍ പിന്നെ രക്ഷയില്ല. അതേ ക്ലാസില്‍ തന്നെ ഒരു വര്‍ഷം കൂടി പഠിക്കേണ്ടിവരും.

അഞ്ച്, എട്ട് ക്ലാസുകളില്‍ മാര്‍ച്ചില്‍ നടക്കുന്ന വാര്‍ഷിക പരീക്ഷയില്‍ മിനിമം മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കാണ് തിരിച്ചടി നേരിടുക. മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് മെയ്, ജൂണ്‍ മാസങ്ങളിലായിരിക്കും വീണ്ടുമൊരു പരീക്ഷ നടത്തുക. ഇതിനു മുമ്പ് ഇവര്‍ക്ക് പ്രത്യേകം ക്ലാസുകളും നല്‍കും.

നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ നിയമം നിയമം 2010 ഏപ്രിലിലാണ് നിലവില്‍ വന്നത്. ഇതനുസരിച്ച് എട്ടാം ക്ലാസ് വരെ മുഴുവന്‍ വിദ്യാര്‍ഥികളെയും സമഗ്ര നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായി അടുത്ത ക്ലാസിലേക്ക് ജയിപ്പിക്കുമായിരുന്നു. എന്നാല്‍ ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഭേദഗതി വരുത്തി പാര്‍ലമെന്റില്‍ ബില്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications