കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 50000 രൂപ വീതം; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം, സത്യം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ കാലത്ത് നേരിട്ട് പണം കൈയ്യിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ പണം വിതരണം ചെയ്യുന്നു, പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ റെയില്‍വേ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു, പെന്‍ഷന്‍ പ്രായം 50 ആക്കി മാറ്റുന്നു, എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15000 രൂപ വീതം നിക്ഷേപിക്കുന്നു.... തുടങ്ങി ഒട്ടേറെ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

പലതും ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഇക്കാര്യം കൂടുതലായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെടുന്നു. വ്യാജമായ പ്രചാരണങ്ങളാണ് നടക്കുന്നത് എന്നറിയുമ്പോഴേക്കും പതിനായിരങ്ങളില്‍ ഈ സന്ദേശങ്ങള്‍ എത്തിയിട്ടുണ്ടാകും. ഇപ്പോഴിതാ പുതിയ വ്യാജ പ്രചാരണം, എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ 50000 രൂപ വീതം നല്‍കുന്നു എന്ന്. ഇക്കാര്യത്തില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നു....

50000 രൂപ വീതം നല്‍കില്ല

50000 രൂപ വീതം നല്‍കില്ല

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 50000 രൂപ വീതം നല്‍കുന്നുവെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. ഈ പദ്ധതി തുടങ്ങാന്‍ വേണ്ടി രാഷ്ട്രീയ ശിക്ഷിത് ബെരോജ്ഗാര്‍ യോജന ആരംഭിച്ചുവെന്നാണ് പ്രചാരണം. എന്നാല്‍ ഇങ്ങനെ ഒരു പദ്ധതി സര്‍ക്കാരിനില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

1.7 ലക്ഷം കോടി രൂപയുടെ പദ്ധതി

1.7 ലക്ഷം കോടി രൂപയുടെ പദ്ധതി

കൊറോണ വ്യാപിച്ച പശ്ചാത്തലത്തില്‍ മാര്‍ച്ച് 26ന് 1.7 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെയുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ആര്‍എസ്ബിവൈ ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റ് വഴിയാണ് വ്യാജ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്.

ആദ്യത്തെ 40000 പേര്‍ക്ക്

ആദ്യത്തെ 40000 പേര്‍ക്ക്

അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യത്തെ 40000 പേര്‍ക്ക് മാത്രമാണ് 50000 രൂപ ലഭിക്കുക എന്നും പ്രചരിപ്പിക്കപ്പെടുന്ന സന്ദേശത്തിലുണ്ട്. ഓണ്‍ലൈന്‍ വഴിയാകും പണം ട്രാന്‍സ്ഫര്‍ ചെയ്യുകയെന്നും പ്രചരിപ്പിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ വെബ്‌സൈറ്റ് വ്യക്തി വിവരങ്ങള്‍ ചോദിക്കുന്നുണ്ട്.

വ്യക്തി വിവരങ്ങള്‍ കൈമാറരുത്

വ്യക്തി വിവരങ്ങള്‍ കൈമാറരുത്

ഇത്തരം പദ്ധതിയോ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പണം നല്‍കുന്നതിനോ സര്‍ക്കാരിന് ആലോചനയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. മാത്രമല്ല, വ്യക്തി വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വ്യക്തി വിവരങ്ങള്‍ ചോദിച്ച് ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജനം ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉണര്‍ത്തുന്നു.

 മാസ്‌കുകള്‍ വിതരണം ചെയ്യുമത്രെ

മാസ്‌കുകള്‍ വിതരണം ചെയ്യുമത്രെ

മാസ്‌കുകള്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുമെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന വ്യാജ പ്രചാരണം. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണത്തിനൊപ്പം ഒരു ലിങ്കും നല്‍കിയിരുന്നു. ഈ ലിങ്കില്‍ മാസ്‌കുകള്‍ ഓര്‍ഡര്‍ ചെയ്യാമെന്നാണ് പറയുന്നത്. പ്രധാനമന്ത്രി മാസ്‌ക് യോജന പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്യുന്നത് എന്നാണ് വ്യാജ പ്രചാരണം.

പിഎം മാസ്‌ക് യോജന

പിഎം മാസ്‌ക് യോജന

എന്നാല്‍ പിഎം മാസ്‌ക് യോജന എന്ന പദ്ധതി കേന്ദ്രസര്‍ക്കാരിനില്ല എന്നതാണ് സത്യം. പലരും സോഷ്യല്‍ മീഡിയയില്‍ കാണുന്ന ലിങ്കില്‍ വിശ്വസിച്ച് ഓര്‍ഡര്‍ ചെയ്യുന്നുണ്ട്. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ലംഘിച്ചാല്‍ പിഴയീടാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് മറപിടിച്ചാണ് വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്.

വിരമിക്കല്‍ പ്രായം

വിരമിക്കല്‍ പ്രായം

കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്നാണ് ഒരു പ്രചാരണം. ഇത് വ്യാജമാണെന്ന് കേന്ദ്ര ഉദ്യോഗസ്ഥകാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 ആണ്. ഇത് 50 ആക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് പ്രചാരണം.

മുതലാളിയെ അറസ്റ്റ് ചെയ്യുമോ

മുതലാളിയെ അറസ്റ്റ് ചെയ്യുമോ

സ്വകാര്യ കമ്പനിയിലെ ജോലിക്കാര്‍ക്ക് കൊറോണ രോഗം ബാധിച്ചാല്‍ മുതലാളിയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടെന്നാണ് മറ്റൊരു പ്രചാരണം. റെയില്‍വെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നായിരുന്നു മറ്റൊരു വ്യാജ പ്രചാരണം. ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

പഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തിപഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തി

151 കോടി രൂപ പിഎം ഫണ്ടിലേക്ക് എന്തിന് കൊടുത്തു? ചോദ്യശരങ്ങളുമായി രാഹുല്‍, വെട്ടിലായി കേന്ദ്രം151 കോടി രൂപ പിഎം ഫണ്ടിലേക്ക് എന്തിന് കൊടുത്തു? ചോദ്യശരങ്ങളുമായി രാഹുല്‍, വെട്ടിലായി കേന്ദ്രം

English summary
Govt dismisses claim about RS 50,000 to every ration card holder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X