പ്രതിഷേധത്തില്‍ വലഞ്ഞു: പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും: എക്സൈസ് ഡ്യൂട്ടിയില്‍ ഇളവ്
ദില്ലി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറയും. പെട്രോള്‍-ഡീസല്‍ എക്സൈസ് ഡ്യൂട്ടിയില്‍ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വില കുറയാന്‍ പോവുന്നത്. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 5 രൂപയാണ് കുറച്ചത്. അതേസമയം ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 10 രൂപയാണ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര സര്‍ക്കാറിന്റെ ദീപാവലി സമ്മാനമെന്നാണ് തീരുമാനത്തെ ബിജെപി നേതാക്കള്‍ വിശേഷിപ്പിച്ചത്.

ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം തുടര്‍ന്ന് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ കുറവ് വരുത്താന്‍ കേന്ദ്രം തയ്യാറാവണമെന്നായിരുന്നു പ്രതിപക്ഷത്തിന്റേയും ആവശ്യം. വരും ദിവസങ്ങളില്‍ ഈ ആവശ്യം ഉയര്‍ത്തി പ്രതിഷേധം ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചിരുന്നു.
അതേസമയം, കേരളത്തിൽ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോൾ വില. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇന്ന് തിരുവനന്തപുരത്താണ്. 112 രൂപ 41 പൈസയാണ് തലസ്ഥാനത്തെ പെട്രോള്‍ വില. സെപ്റ്റംബർ 24 മുതലാണ് അടിക്കടിയുള്ള വര്‍ധനവ് ഉണ്ടാവാന്‍ തുടങ്ങിയത്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോൾ വില 26.06 രൂപയും ഡീസൽ വില 25.91 രൂപയുമാണ് വര്‍ധിച്ചത്. ദില്ലിയിൽ നിലവില്‍ പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 115.85 രൂപ, ഡീസലിന് 106.62 രൂപ
Recommended Video
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications