Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന് സര്‍ക്കാര്‍ ജോലി വേണം! സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ് നല്‍കിയത് സ്വന്തം ജീവന്‍...

സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയായിരുന്നു ആത്മഹത്യ.

ചെന്നൈ: മകന് ജോലി ലഭിക്കാനായി സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ് ഓഫീസ് വളപ്പില്‍ തൂങ്ങിമരിച്ചു. വെല്ലൂര്‍ കാട്പാടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ മഹാലിംഗമാണ് ബ്ലോക്കോഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്. സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയായിരുന്നു ആത്മഹത്യ.

മാര്‍ച്ച് 24 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭാര്യയും ഒരു മകനും രണ്ട് പെണ്‍മക്കളുമുള്ള മഹാലിംഗം, മകന് മെച്ചപ്പെട്ട ഒരു ജോലി ലഭിക്കാത്തതില്‍ നിരാശനായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും ഇക്കാര്യം സംബന്ധിച്ച് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, മഹാലിംഗത്തിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ആത്മഹത്യക്കുറിപ്പില്‍ ചില സഹപ്രവര്‍ത്തകരുടെ പീഡനം തന്നെ വിഷാദത്തിലാക്കിയെന്നും, തന്റെ മരണത്തിന് ഉത്തരവാദി ഈ സഹപ്രവര്‍ത്തകരാണെന്നുമാണ് സൂചിപ്പിച്ചിട്ടുള്ളത്.

ചായ വാങ്ങി വരാന്‍ പറഞ്ഞു,പിന്നെ...

ചായ വാങ്ങി വരാന്‍ പറഞ്ഞു,പിന്നെ...

മാര്‍ച്ച് 24 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഓഫീസിലെത്തിയ മഹാലിംഗം വാച്ച്മാനോട് പ്രഭാത ഭക്ഷണം വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞിരുന്നു.10.15ന് ഭക്ഷണവുമായെത്തിയ വാച്ച്മാനാണ് മഹാലിംഗത്തെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സഹപ്രവര്‍ത്തകര്‍ക്കെതിരെ...

സഹപ്രവര്‍ത്തകര്‍ക്കെതിരെ...

സഹപ്രവര്‍ത്തകരില്‍ ചിലര്‍ തന്നെ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് മഹാലിംഗത്തിന്റെ ആത്മഹത്യക്കുറിപ്പിലുള്ളത്. ഇതുകാരണം താന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്നും, തന്റെ മരണത്തിന് ഉത്തരവാദി ഓഫീസിലെ ചില സഹപ്രവര്‍ത്തകരാണെന്നും കുറിപ്പിലുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഭാര്യയുടെ മൊഴിയും...

ഭാര്യയുടെ മൊഴിയും...

എന്നാല്‍ മകന് ഒരു സര്‍ക്കാര്‍ ജോലി ലഭിക്കാനായാണ് മഹാലിംഗം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. താന്‍ മരിച്ചാല്‍ നഷ്ടപരിഹാരമായി മകന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിക്കുമെന്നതിനാലാണ് വിരമിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ മഹാലിംഗം ആത്മഹത്യ ചെയ്തത്. മകന്റെ കാര്യത്തില്‍ ഭര്‍ത്താവ് കടുത്ത നിരാശയിലായിരുന്നെന്ന് ഭാര്യയും പോലീസിനോട് പറഞ്ഞിട്ടുണ്ട്.

മൃതദേഹം ആശുപത്രിയില്‍...

മൃതദേഹം ആശുപത്രിയില്‍...

ആത്മഹത്യ ചെയ്യാനുള്ള കയര്‍ മഹാലിംഗം വീട്ടില്‍ നിന്നും കൊണ്ടുവന്നതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാലിംഗത്തിനുള്ള യാത്രയയപ്പ് പരിപാടികള്‍ അടുത്ത ആഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. മഹാലിംഗത്തിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി വെല്ലൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+