കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ജീവനക്കാര്‍ക്ക് ശുപാര്‍ശ ചെയ്തതില്‍ കൂടുതല്‍ ശമ്പളം നല്‍കാന്‍ ആലോചന

  • By Neethu
Google Oneindia Malayalam News

ദില്ലി: 47 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാണ് പുതുക്കിയ ശമ്പള നിരക്ക് അറിയാന്‍ കാത്തിരിക്കുന്നത്. കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിലും 30ശതമാനം കൂടുതലാണ് ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ശുപാര്‍ശ ചെയ്തതിലും 6.45 ശതമാനം ശമ്പളം വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഏറ്റവും കുറഞ്ഞ ശമ്പളം 18,000 രൂപയും കൂടിയ ശമ്പളം 2,50000 രൂപയുമാണ്. 30 ശതമാനമാണ് വര്‍ധിപ്പിക്കുന്നതെങ്കില്‍ കുറഞ്ഞ ശമ്പളം 23,500 രൂപയും കൂടിയ ശമ്പളം 3,25,000 രൂപയുമായിരിക്കും.

money2-15

പുതുക്കിയ ശമ്പളം ആഗസ്റ്റ് 1 മുതലാകും ലഭിക്കുക. ആറാം ശമ്പള കമ്മീഷന്‍ 20 ശതമാനം വര്‍ധനവാണ് വരുത്തിയിരുന്നത്. 2008 ലാണ് ഇത് നടപ്പിലായത്. ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുന്നതോടെ കേന്ദ്ര ബജറ്റില്‍ 73,650 കോടിയും റെയില്‍വേ ബജറ്റില്‍ 28,450 കോടിയും അധിക ബാധ്യത വരും.

English summary
The 7th CPC had recommended a minimum monthly basic salary of Rs 18,000 and maximum of Rs 2,50,000. A 30% hike would take the minimum basic monthly pay to Rs 23,500 and the maximum to Rs 3,25,000.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X