Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂടാന്‍ പോകുന്നു.. ഒരു മാസം വര്‍ധിക്കാന്‍ പോകുന്നത് ഇത്ര!

ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിലുണ്ടാകാന്‍ പോകുന്നത് വലിയ വര്‍ധനവ്. എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പ്രതിമാസം 19,000 വരെ വര്‍ധിക്കും എന്നാണ് കണക്കാക്കുന്നത് എന്ന് അമേരിക്കന്‍ നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ചിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ശമ്പള പരിഷ്‌കരണത്തിന്റെ ഗുണം ലഭിക്കും. സാമ്പത്തിക സ്ഥിതി, പണപ്പെരുപ്പം, ജീവിതച്ചെലവ് എന്നിവ കണക്കിലെടുത്ത് സാധാരണയായി ഓരോ 10 വര്‍ഷത്തിലും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളം, പെന്‍ഷന്‍, ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ നിയമിച്ച ഒരു സ്ഥാപനമാണ് ശമ്പള കമ്മീഷന്‍.

8th Pay Commission

ബജറ്റ് വിഹിതത്തെ ആശ്രയിച്ച് പ്രതീക്ഷിക്കുന്ന ശമ്പള വര്‍ധനവും വ്യത്യാസപ്പെടാം. അതിനാല്‍ നികുതിക്ക് മുമ്പ് പ്രതിമാസം ഒരു ലക്ഷം സമ്പാദിക്കുന്ന ഒരു ഇടത്തരം സര്‍ക്കാര്‍ ജീവനക്കാരന് പ്രതീക്ഷിക്കുന്ന ശമ്പള വര്‍ദ്ധനവ് ഇനി പറയുന്ന വിധത്തിലായിരിക്കും.1.75 ലക്ഷം കോടി ബജറ്ററി വിഹിതംമുള്ള ആള്‍ക്ക് ശമ്പളം പ്രതിമാസം 1,14,600 ആയി വര്‍ധിച്ചേക്കാം. 2 ലക്ഷം കോടി ബജറ്ററി വിഹിതമുള്ള ആള്‍ക്ക് ശമ്പളം പ്രതിമാസം 1,16,700 ആയി വര്‍ധിച്ചേക്കാം.

2.25 ലക്ഷം കോടി ബജറ്ററി വിഹിതമുള്ള ആള്‍ക്ക് ശമ്പളം പ്രതിമാസം 1,18,800 ആയി വര്‍ധിച്ചേക്കാം. 2025 ഏപ്രിലില്‍ പാനല്‍ രൂപീകരിക്കപ്പെടുമെന്നും 2026 അല്ലെങ്കില്‍ 2027 ഓടെ അതിന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ല്‍ നടപ്പിലാക്കിയ ഏഴാം ശമ്പള കമ്മീഷനില്‍ ഫിറ്റ്‌മെന്റ് ഘടകം 2.57 മടങ്ങ് വര്‍ധിപ്പിച്ചിരുന്നു. ഇത് പ്രകാരം ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 7000 ല്‍ നിന്ന് 18000 ആയി ഉയര്‍ത്തിയിരുന്നു.

ഈ ഫിറ്റ്‌മെന്റ് ഘടകം തീരുമാനിക്കുന്നതിന് എട്ടാം ശമ്പള കമ്മീഷന്‍ ജീവനക്കാരുടെ യൂണിയനുകളെയും മറ്റ് പങ്കാളികളെയും സമീപിക്കുമെന്നും യൂണിയനുകള്‍ 2.57 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ഫിറ്റ്‌മെന്റ് ഘടകം ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ജനുവരിയില്‍ ഇത് തള്ളുകയും ഫിറ്റ്‌മെന്റ് ഘടകം 1.92 ന് അടുത്തായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+