ആദായ നികുതി സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി; ആധാറും പാനും ബന്ധിപ്പിക്കുന്നതിനും
ദില്ലി; ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരധി നീട്ടി. 2018-19, 2019-20 സാമ്പത്തിക വർഷത്തിലെ നികുതി സമർപ്പിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തിലാണ് തിരുമാനം. ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 21 വരെയും നീട്ടിയിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂൺ 31 ആയിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ഇതാണ് നീട്ടിയത്. 2018-19 കാലയളവിലേക്ക് ജുലൈ 31 വരെയും 2019-20 ലേത് നവംബർ 30 വരെയുമാണ് നീട്ടിയത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിലവില്‍ ഏഴ് ഫോമുകളുണ്ട്. ഐ ടി ആര്‍ 1-സഹജ്, ഐ ടി ആര്‍-2, ഐ ടി ആര്‍-3, ഐ ടി ആര്‍-4, ഐ ടി ആര്‍-5, ഐ ടി ആര്‍-6, ഐ ടി ആര്‍-7 എന്നിങ്ങനെയാണ്.

സെക്ഷൻ 80 സി, 80 ഡി മുതലായവയ്ക്ക് നികുതിയിളവ് നിക്ഷേപം നടത്താനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.നേരത്തേ ഇത് ജൂൺ 30 വരെയായിരുന്നു.ഫോം 16, ഫോം 16 എ എന്നിവ സമർപ്പിക്കുന്നതിനുള്ള സമയപരിധിയും ആഗസ്ത് 15 വരെ നീട്ടിയിട്ടുണ്ട്. ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി നേരത്തെ 2020 നവംബർ 30 വരെ നീട്ടിയിരുന്നു, അതിൽ മാറ്റമില്ല.












Click it and Unblock the Notifications