സൗജന്യ പാചകവാതകം: ആധാര്‍ അപേക്ഷ നീട്ടി
ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
ദില്ലി: സൗജന്യ പാചകവാതകം ലഭിക്കേണ്ടവര്‍ ആധാറിന് അപേക്ഷിക്കാനുള്ള തീയതി സര്‍ക്കാര്‍ നീട്ടി. സൗജന്യ പാചകവാതകം കിട്ടേണ്ടവര്‍ക്ക് ആധാറിനുള്ള അപേക്ഷ സെപ്റ്റംബര്‍ 30 വരെ നല്‍കാമെന്ന കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പ്രകാരമാണ് പൗരന്‍മാര്‍ക്ക് സൗജന്യ പാചകവാതകം ലഭിക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സൗജന്യ പാചകവാതകം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. ഇതനുസരിച്ച് സൗജന്യ പാചകവാതകം ലഭിക്കാനുള്ള അവസാന തീയതി മെയ് 31 ആയിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പ്രകാരം പാവപ്പെട്ട അഞ്ചു കോടി സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതകം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം ഇതുവരെ 2.6 കോടി പാചകവാതക കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്. ആധാറിന് അപേക്ഷിക്കാനുള്ള തീയതി നീട്ടിയതോടെ കൂടുതലാളുകള്‍ക്ക് സൗജന്യ പാചകവാതകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള തീയതിയിലും കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടിണ്ട്. പുതിയ വിജ്ഞാപനം അനുസരിച്ച് ആഗസ്റ്റ് 31 വരെ പാന്‍കാര്‍ഡിന് അപേക്ഷിക്കാം.












Click it and Unblock the Notifications