കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്മ കൊണ്ടും ഗുണമില്ല; ബിഎംടിസി സമരം തുടരുന്നു.. ബെംഗളൂരുവില്‍ ഇന്നും അവധി!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ബി എം ടി സി, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് നേരെ എസ്മ പ്രയോഗിക്കുമെന്ന സര്‍ക്കാരിന്റെ മുന്നറിയിപ്പ് കൊണ്ടും ഫലമില്ല. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് കര്‍ണാടകയിലെ ബി എം ടി സി, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ എസ്മ പ്രയോഗിക്കും എന്നായിരുന്നു സര്‍ക്കാരിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഇത് വിലപ്പോയില്ല.

ബെംഗളൂരുവില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ബി എം ടി സി, കെ എസ് ആര്‍ ടി സി ബസുകള്‍ ഇല്ലാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. യാത്ര ചെയ്യാന്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്. സമരം നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. സമരം അവസാനിക്കാത്തതിനാല്‍ ഈ അവധി സര്‍ക്കാര്‍ ഒരു ദിവസം കൂടി നീട്ടി. എങ്കിലും കുറച്ച് സ്‌കൂളുകളും കോളജുകളും ബുധനാഴ്ച പ്രവര്‍ത്തിക്കുന്നുണ്ട്.

ksrtc-bmtc-

35 ശതമാനം ശമ്പളവര്‍ധനവ് ആവശ്യപ്പെട്ടാണ് ബി എം ടി സി, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ സമരം തുടങ്ങിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ ഇതിലും കുറഞ്ഞ വര്‍ധനവ് അംഗീകരിക്കാനും തങ്ങള്‍ തയ്യാറാണ് എന്ന് സമരക്കാര്‍ പറയുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ച നടത്തൂ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ നിലപാട് അംഗീകരിക്കാനാവില്ല എന്നാണ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്. ആവശ്യങ്ങള്‍ നിറവേറുന്നത് വരെ സമരവുമായി മുന്നോട്ട് പോകും.

23,000 ത്തോളം ബസ്സുകളാണ് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ സര്‍വ്വീസ് നിര്‍ത്തിയത്. കേരളത്തിലെ പോലെ സ്വകാര്യ ബസ്സുകള്‍ അധികമില്ല എന്നതാണ് കര്‍ണാടകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. പ്രത്യേകിച്ച് മെട്രോ നഗരമായ ബെംഗളൂരുവില്‍. ബി എം ടി സി ബസ്സുകളെ മാത്രം ആശ്രയിച്ചാണ് നഗരത്തിലെ പൊതുഗതാഗതം. ബസ്സുകള്‍ സമരത്തിലായ സാഹചര്യത്തില്‍ മെട്രോ സര്‍വ്വീസുകള്‍ കൂട്ടി സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

English summary
Reluctance of both state government and unions failed to end the stalemate resulting the strike to continue for the third day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X