പ്ലേ സ്കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍
ദില്ലി: പ്ലേ സ്കൂളുകള്‍ നടത്താന്‍ സര്‍ക്കാര്‍ ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സ്കൂളിന്റെ വലിപ്പം, ഉപയോഗിക്കുന്ന ഭാഷ, കുട്ടികളുടെ ഉറക്കം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്. വനിത-ശിശുക്ഷേമ മന്ത്രാലയം തയ്യാറാക്കിയ ബാല്യകാല സംരക്ഷണവും വിദ്യാഭ്യാസവും(ഇസിസിഇ) എന്ന പദ്ധതിയിലാണ് പ്ലേ സ്കൂളുകള്‍ എങ്ങനെയാകണമെന്ന് നിര്‍ദ്ദേശിക്കുന്നത്.
35 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമെങ്കിലും ഒരു ക്ലാസ്സ് മുറിക്ക് ഉണ്ടായിരിക്കണം. പരമാവധി 30 കുട്ടികളെയാണ് ഈ ക്ലാസ്സ് മുറിയില്‍ ഇരുത്താന്‍ പാടുള്ളൂ. കുട്ടികള്‍ക്ക് പുറത്ത് പെരുമാറാന്‍ 30 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലം വേണം. പോഷകാഹാരങ്ങള്‍ പാചകം ചെയ്യുന്നതിനും കുട്ടികള്‍ക്ക് ഉച്ചമയക്കത്തിനും പ്രത്യേകം സ്ഥലം വേണം.

പ്ലേ സ്കൂളുകളില്‍ ഉപയോഗിക്കുന്ന ഭാഷയെപ്പറ്റിയും കൃത്യമായ നിര്‍ദ്ദേശമുണ്ട്. കുട്ടികളുടെ മാതൃഭാഷയോ പ്രാദേശിക ഭാഷയോ മാത്രമേ ഉപയോഗിക്കാവു. 20 കുട്ടികള്‍ക്ക് ഒരു ആയ എന്ന രീതിയില്‍ ആയിരിക്കണം അനുപാതം. ഇത് മൂന്ന് മുതല്‍ ആറ് വയസ്സുള്ള കുട്ടികളുടെ കാര്യമാണ്. മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്ക്കാണെങ്കില് 10 പേര്‍ക്ക് ഒരു ആയ എന്ന രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കണം.
ശിശു സൗഹൃദ പാഠ്യപദ്ധതികള്‍ മാത്രമേ പ്ലേ സ്കൂളുകളില്‍ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. പ്രഥമ ശുശ്രൂഷ സംവിധാനങ്ങള്‍, കുടിവെള്ളം, ശിശു സൗഹൃദ ടോയ്ലറ്റുകള് എന്നിവയും ഒരുക്കണം.
പ്ലേ സ്കൂളുകള്‍ പരിശോധിക്കുന്നതിനായി ദേശീയ ഇസിസിഇ കൗണ്‍സില്‍ മൂന്ന് മാസത്തിനകം രൂപീകരിക്കും. മൂന്ന് വര്‍ഷത്തിനകം സംസ്ഥാന തല കൗണ്‍സിലുകളും രൂപീകരിക്കും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications