കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലേ സ്‌കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്ലേ സ്‌കൂളുകള്‍ നടത്താന്‍ സര്‍ക്കാര്‍ ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സ്‌കൂളിന്റെ വലിപ്പം, ഉപയോഗിക്കുന്ന ഭാഷ, കുട്ടികളുടെ ഉറക്കം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്. വനിത-ശിശുക്ഷേമ മന്ത്രാലയം തയ്യാറാക്കിയ ബാല്യകാല സംരക്ഷണവും വിദ്യാഭ്യാസവും(ഇസിസിഇ) എന്ന പദ്ധതിയിലാണ് പ്ലേ സ്‌കൂളുകള്‍ എങ്ങനെയാകണമെന്ന് നിര്‍ദ്ദേശിക്കുന്നത്.

35 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമെങ്കിലും ഒരു ക്ലാസ്സ് മുറിക്ക് ഉണ്ടായിരിക്കണം. പരമാവധി 30 കുട്ടികളെയാണ് ഈ ക്ലാസ്സ് മുറിയില്‍ ഇരുത്താന്‍ പാടുള്ളൂ. കുട്ടികള്‍ക്ക് പുറത്ത് പെരുമാറാന്‍ 30 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലം വേണം. പോഷകാഹാരങ്ങള്‍ പാചകം ചെയ്യുന്നതിനും കുട്ടികള്‍ക്ക് ഉച്ചമയക്കത്തിനും പ്രത്യേകം സ്ഥലം വേണം.

Play School

പ്ലേ സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന ഭാഷയെപ്പറ്റിയും കൃത്യമായ നിര്‍ദ്ദേശമുണ്ട്. കുട്ടികളുടെ മാതൃഭാഷയോ പ്രാദേശിക ഭാഷയോ മാത്രമേ ഉപയോഗിക്കാവു. 20 കുട്ടികള്‍ക്ക് ഒരു ആയ എന്ന രീതിയില്‍ ആയിരിക്കണം അനുപാതം. ഇത് മൂന്ന് മുതല്‍ ആറ് വയസ്സുള്ള കുട്ടികളുടെ കാര്യമാണ്. മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണെങ്കില്‍ 10 പേര്‍ക്ക് ഒരു ആയ എന്ന രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കണം.

ശിശു സൗഹൃദ പാഠ്യപദ്ധതികള്‍ മാത്രമേ പ്ലേ സ്‌കൂളുകളില്‍ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. പ്രഥമ ശുശ്രൂഷ സംവിധാനങ്ങള്‍, കുടിവെള്ളം, ശിശു സൗഹൃദ ടോയ്‌ലറ്റുകള്‍ എന്നിവയും ഒരുക്കണം.

പ്ലേ സ്‌കൂളുകള്‍ പരിശോധിക്കുന്നതിനായി ദേശീയ ഇസിസിഇ കൗണ്‍സില്‍ മൂന്ന് മാസത്തിനകം രൂപീകരിക്കും. മൂന്ന് വര്‍ഷത്തിനകം സംസ്ഥാന തല കൗണ്‍സിലുകളും രൂപീകരിക്കും.

English summary
Government has proposed standards for playschools that include the size of the classroom and outdoor space, mandatory use of mother tongue or vernacular language as medium of instruction and student-caregiver ratio.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X