കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത്;സര്‍ക്കാര്‍ഫണ്ട് ക്ഷേത്രങ്ങള്‍ക്ക്മാത്രം

  • By Meera Balan
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ സര്‍ക്കാര്‍ ഫണ്ട് ലഭിയ്ക്കുന്നത് ഹിന്ദു ആരാധനാലയങ്ങള്‍ക്ക് മാത്രം. 2003 മുതല്‍ 2011 വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചത് ഹിന്ദു ആരാധാനാലയങ്ങള്‍ക്ക് മാത്രം. ഗുജറാത്ത് പവിത്രയാത്രദം വികാസ് ബോര്‍ഡ് (ജിപിവൈവിബി) ആണ് ആരാധനാലയങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത്. എന്നാല്‍ 2003 മുതല്‍ 11 വരെ മുസ്ലീം , സിഖ്, പാഴ്‌സി വിഭാഗക്കാരുടെ ആരാധനാലയങ്ങള്‍ പുതുക്കുന്നതിനോ നിര്‍മ്മിയ്ക്കുന്നതിനോ വേണ്ട ധനസഹായം ലഭിച്ചിട്ടില്ല.

38 കോടി രൂപയുടെ വികസനങ്ങളാണ് ഈ കാലയളവില്‍ ഹിന്ദു ക്ഷേത്രങ്ങളില്‍(പലിതാന ജൈന ക്ഷേത്രങ്ങള്‍ ഒഴികെ) നടന്നത്. ജമല്‍ പൂര്‍ സ്വദേശിയായ സുബൈല്‍ അഹമ്മദ് മുല്ലാജി ജിപിവൈവിബിയില്‍ നിന്ന് നേടിയ വിവരാവകാശ രേഖകളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2011 ആഗസ്റ്റിലാണ് ഇദ്ദേഹം വിവരാവകാശത്തിനുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍ 2014 ജനവരിയിലാണ് അപൂര്‍ണമായ രേഖകള്‍ ഇദ്ദേഹത്തിന് ലഭിയ്ക്കുന്നത്.

Gujarat

മറ്റ് മതവിഭാഗങ്ങളോടുള്ള നരേന്ദ്രമോഡിയുടെ സ്ദഭാവന മനോഭാവം പൊളിയുകയാണെന്ന് സുബൈല്‍ അഹമ്മദ് പറഞ്ഞു. ആരോഗ്യ വകുപ്പ് ജീവനക്കാരനാണ് ഇദ്ദേഹം. 1995 ലാണ് ബോര്‍ഡ് നിലവില്‍ വരുന്നത്. എന്നാല്‍ നല്‍കിയ രേഖകളില്‍ 2003 മുതലുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. മുസ്ലീം ആരാധനാലയങ്ങള്‍ക്ക് ആ കാലയളവിലൊന്നും തന്നെ ധനസഹായം ലഭിച്ചില്ലെന്ന് സുബൈല്‍ അഹമ്മദ് പറയുന്നു.

English summary
The Gujarat government granted funds to only Hindu pilgrimage sites and has not given any money for the development of pilgrimage centres of other religions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X