കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പ് സന്ദേശത്തിന് താഴെയുള്ള ടിക് നിങ്ങള്‍ക്ക് വിനയാവുമോ? വാസ്തവമിതാണ്

  • By News Desk
Google Oneindia Malayalam News

ദില്ലി: വാട്‌സ് ആപ്പ് മെസേജിന് താഴെ വരുന്ന ടിക്ക് മാര്‍ക്കിനെക്കുറിച്ചുള്ള ഒരു സന്ദേശമാണ് പ്രധാനമായും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് പ്രചരിക്കുന്നത്.

1)ഒറ്റ ടിക്ക്- സന്ദേശം അയച്ചു

2)രണ്ട് ടിക്ക് - സന്ദേശം കൈമാറി

3)നീല നിറത്തിലുള്ള രണ്ട് ടിക്ക്- അത് സര്‍ക്കാര്‍ ശ്രദ്ധയില്‍പെട്ടു

4)രണ്ട് നീല നിറത്തിലുള്ള ടിക്കും ഒരു ചുവപ്പ് ടിക്കും- സര്‍ക്കാരിന് നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയും

5)ഒരു നീല ടിക്കും രണ്ട് ചുവപ്പ് ടിക്കും- സര്‍ക്കാര്‍ നിങ്ങളുടെ വിവരങ്ങള്‍ സ്‌ക്രീന്‍ ചെയ്യുന്നു

6)3 ചുവപ്പ് ടിക്ക്- സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചു. നിങ്ങള്‍ക്ക് കോടതിയില്‍ നിന്നും സമന്‍സ് ലഭിക്കും.

whatsapp

എന്നാല്‍ ഇതിലെ വാസ്തവം എന്താണെന്ന് പരിശോധിക്കാം. ഇത്തരത്തില്‍ യാതൊരു നീക്കങ്ങളും സര്‍ക്കാര്‍ ഭാഗത്ത് നിന്നും നടക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ യാതൊരു ഉത്തരവുകളും ഇതുവരെയും പുറപ്പെടുവിച്ചിട്ടുമില്ല. വാട്‌സ്ആപ്പില്‍ ഇതുപോലെയുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ് ആപ്പുമായി സര്‍ക്കാര്‍ ഇതുവരേയും ചര്‍ച്ചകളൊന്നും സംഘടിപ്പിച്ചിട്ടില്ല.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് തമാശ രൂപേണയുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും പിഴ ചുമത്തുമെന്നതരത്തിലുള്ള വാര്‍ത്തകളും പ്രചാരണത്തിലുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇതുവരേയും പുറപ്പെടുവിച്ചിട്ടില്ല. ഇത്തരം സന്ദേശങ്ങളെല്ലാം തന്നെ വ്യാജമാണെന്നും അവയൊന്നും ഷെയര്‍ ചെയ്യാന്‍ പാടില്ലെന്നും പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരിശോധിച്ചുറപ്പിച്ച ശേഷം മാത്രമേ പ്രചരിപ്പിക്കാന്‍ പാടുള്ളൂവെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ പറയുന്നുണ്ട്.

English summary
Govt has not issued any order regarding the ticks below your WhatsApp message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X