പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു
ദില്ലി: പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവ് വരുത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 1.17 രൂപയുമാണ് തീരുവ വര്‍ധിപ്പിച്ചത്.
ഇതിലൂടെ സര്‍ക്കാരിന് 2,500 കോടി രൂപയാണ് അധിക വരുമാനം ലഭിക്കുന്നത്. വികസനത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്നതെന്നാണ് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ വാദം.

അസംസ്കൃത എണ്ണവില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും എണ്ണക്കമ്പനികള്‍ കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 34.39 ആയി കുറഞ്ഞിരുന്നു. 11 വര്‍ഷത്തിനിടെ ആദ്യമായാണ് ക്രൂഡ് ഓയില്‍ വില ഇത്രയും താഴുന്നത്.
ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം കുറഞ്ഞിരിക്കുന്നതാണ് ഇന്ത്യയില്‍ നേരിയ തോതില്‍ മാത്രം പെട്രോള്‍ വിലകുറയാന്‍ കാരണമെന്നാണ് എണ്ണ കമ്പനികളുടെ വാദം.
ആറ് അഴ്ചയ്ക്കിടെ രണ്ടാം തവണയാണ് സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications